ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിക്ക്​ സമൻസുമായി ബംഗാൾ പൊലീസ്​

കൊൽക്കത്ത: സുരക്ഷാ ജീവനക്കാരന്‍റെ മരണവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിക്ക്​ സമൻസ്​. പശ്​ചിമബംഗാൾ ​െപാലീസാണ്​ സമൻസയച്ചത്​. പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്​തനായ അധികാരി പിന്നീട്​ കൂറുമാറിയാണ്​ ബി.ജെ.പിയിലെത്തിയത്​.

തിങ്കളാഴ്ച അന്വേഷണ സംഘത്തിന്​ മുമ്പാകെ ഹാജരാവാനാണ്​ അധികാരിക്ക്​ നൽകിയ നോട്ടീസിൽ പറയുന്നത്​. വെടിയുണ്ടയേറ്റ നിലയിലായിരുന്നു സുരക്ഷാ ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തിയത്​. ഇയാളുടെ മരണം ആത്​മഹത്യയാണോ കൊലപാതകമാണോയെന്നാണ്​ അന്വേഷണസംഘം പരിശോധിക്കുന്നത്​.

തൃണമൂൽ കോൺഗ്രസ്​ എം.പി അഭിഷേക്​ ബാനർജി എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്​ പിന്നാലെയാണ്​ പശ്​ചിമബംഗാൾ പൊലീസിന്‍റെ നീക്കം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ്​ ഇ.ഡി അഭിഷേക്​ ബാനർജിക്ക്​ നോട്ടീസ്​ നൽകിയത്​. അഭിഷേക്​ബാനർജിയുടെ ഭാര്യയും ഡയമണ്ട്​ ഹാർബർ എം.പിയുമായ രുജിറ ബാനർജിക്കും നോട്ടീസ്​ നൽകിയിട്ടുണ്ട്​. 

Tags:    
News Summary - BJP's Suvendu Adhikari Summoned By Bengal Cops In 2018 Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.