ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിനെതിരെ ബി.ജെ.പി രംഗത്ത്.
മറ്റു പാർട്ടികളെയെല്ലാം അഴിമതിക്കാരെന്ന് വിളിക്കുന്ന ആം ആദ്മി പാർട്ടിക്കായി വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നത് അതിശയകരമാണെന്ന് ബി.ജെ.പി വക്താവ് സുധാൻഷു ത്രിവേദി അഭിപ്രായപ്പെട്ടു.
അഴിമതി ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ രാജിവെക്കണമെന്ന് പറഞ്ഞിരുന്ന ആപ് നേതാക്കാൾ ജയിലിൽ പോയിട്ടുപോലും രാജിവെക്കുന്നില്ലെന്നും പകരം കറകളഞ്ഞ ആദർശവാദികളാണ് തങ്ങളെന്ന് അവകാശപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരത്തിലെത്തിയാൽ അഴിമതി അവകാശമാണെന്ന് കരുതുന്നവരാണ് പ്രതിപക്ഷമെന്നും മോദിക്ക് കത്തെഴുതിയ നേതാക്കളിൽ പലർക്കെതിരെയും അഴിമതി കേസുകളുണ്ടെന്നും സുധാൻഷു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.