കൊൽക്കത്ത: എം.എൽ.എമാർ പണവുമായി പശ്ചിമബംഗാളിൽ പിടയിലായതിൽ വിശദീകരണവുമായി കോൺഗ്രസ്. ഝാർഖണ്ഡ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയാണ് എം.എൽ.എമാർക്ക് പണം നൽകിയതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, കോൺഗ്രസ് ഝാർഖണ്ഡ് മുക്തിമോർച്ച സർക്കാറിന്റെ അഴിമതിയുടെ തെളിവാണ് പണമെന്ന് ബി.ജെ.പി നേതാവ് ആദിത്യ സാഹുവും ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം അഴിമതി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഝാർഖണ്ഡിലെ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉയർത്തിയിരുന്നു. എന്നാൽ, ഈ ആരോപണത്തോട് ബി.ജെ.പി പ്രതികരിച്ചിരുന്നില്ല. ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചചപ്, നമൻ ബിക്സൽ കോംഗാരി എന്നിവരിൽ നിന്നുമാണ് പശ്ചിമബംഗാളിൽ നിന്നും പണം പിടിച്ചെടുത്തത്.
സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് ഇ.ഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ബംഗാൾ ഭരിക്കുന്ന തൃണമൂൽ സർക്കാറിന് കനത്ത തിരിച്ചടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പശ്ചിമബംഗാളിൽ നിന്നും അറസ്റ്റിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.