വോട്ടെടുപ്പിന് പിറ്റേന്ന് ഉത്തർപ്രദേശിൽ ബി.ജെ.പി സ്ഥാനാർഥി മരിച്ചു

മുറാദാബാദ്: ഉത്തർപ്രദേശിൽ വെള്ളിയാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മുറാദാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കുൻവർ സർവേശ് കുമാർ സിങ് ശനിയാഴ്ച അന്തരിച്ചു. വോട്ടെടുപ്പിന്റെ പിറ്റേന്നാണ് ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച സർവേശ് സിങ്ങിന്റെ മരണം. കുറച്ചുകാലമായി രോഗബാധിതനായിരുന്ന അദ്ദേഹം, ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിൽ പരിശോധനക്ക് എത്തിയതായിരുന്നു.

മുറാദാബാദ് ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന ബഠാപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ കുൻവർ സുശാന്ത് സിങ് മകനാണ്. സമാജ്‍വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ രുചി വീരയായിരുന്നു ഠാക്കൂർ ജാതിക്കാരനായ സർവേശ് സിങ്ങിന്റെ തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളി. കുൻവർ സർവേശ് കുമാർ വിജയിച്ചാൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.

Tags:    
News Summary - BJP's Moradabad Candidate Dies A Day After UP Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.