ചിന്മയാനന്ദിനെ സന്യാസി സമൂഹം​ പുറത്താക്കും

ലഖ്​നോ: നിയമ വിദ്യാർഥിയെ ബലാൽസംഗം ചെയ്​ത കേസിൽ അറസ്​റ്റിലായ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ സന്യാസി സമൂഹത്തിൽ നിന്ന്​ പുറത്താക്കും. സന്യാസികളുടെ സമിതിയായ അഖിൽ ഭാരതീയ അഖാര പരിഷത്താണ്​ ചിന്മയാനന്ദിനെ പുറത്താക്കാൻ തീരുമാനിച്ചത്​.

ഒക്​ടോബർ 10ന്​ നടക്കുന്ന സംഘടനയുടെ ഔദ്യോഗിക യോഗത്തിൽ തീരുമാനത്തിന്​ അംഗീകാരം നൽകുമെന്നാണ്​ പ്രതീക്ഷ. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന്​ ​ ചിന്മയാനന്ദ്​ സമ്മതിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സംഘടനയുടെ നീക്കം. സമൂഹത്തിൽ നിന്ന്​ പുറത്താക്കിയാൽ പേരിനൊപ്പം സ്വാമിയെന്ന്​ അദ്ദേഹത്തിന്​ ചേർക്കാനാവില്ല.

ചിന്മയാനന്ദും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ്​ രാം മന്ദിർ മുക്​തി യാഗ്യ സമിതിയെന്ന സംഘടനക്ക്​ രൂപം നൽകിയത്​.

Tags:    
News Summary - BJP's Chinmayanand, Accused Of Rape By Law Student-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.