റോഹിങ്ക്യ ക്യാമ്പ്​ കത്തിച്ച സംഭവം: ബി.ജെ.പി നേതാവിനെതിരെ പരാതി

ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളുടെ ക്യാമ്പ്​ കത്തിച്ചതിന്​ പിന്നിൽ തങ്ങളാണെന്ന്​ പറഞ്ഞ ബി.ജെ.പി യുവനേതാവിനെതിരെ പരാതി. ഡൽഹി പൊലീസ്​ കമീഷണർ അമുല്യ പട്​നായിക്കിന്​ മുസ്​ലിം മജ്​ലിസ്​ ഇ മുഷാവറ എന്ന സംഘടനയാണ്​ പരാതി നൽകിയത്​. മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷണും ഇക്കാര്യം ഉന്നയിച്ച്​ ഡൽഹി പൊലീസിനെ സമീപിച്ചിട്ടുണ്ട്.​

യുവമോർച്ച നേതാവായ മനീഷ്​ ചൻഡാലെയാണ്​ റോഹിങ്ക്യൻ ക്യാമ്പ്​ കത്തിച്ചതിന്​ പിന്നിൽ തങ്ങളാണെന്ന്​ ട്വീറ്റ്​ ചെയ്​തത്​. എന്നാൽ, ട്വീറ്റ്​ പുറത്ത്​ വന്ന്​ ദിവസങ്ങൾ കഴിഞ്ഞിട്ടും മനീഷ്​ ചൻഡാലക്കെതിരെ നടിപടിയെടുക്കാൻ ഡൽഹി പൊലീസ്​ തയാറായില്ല. ഇതേ തുടർന്നാണ്​ പരാതിയുമായി ​മുസ്​ലിം സംഘടനയും പ്രശാന്ത്​ ഭൂഷണും രംഗത്തെത്തിയത്​. മനീഷി​​​െൻറ ട്വീറ്റി​​​െൻറ സ്​ക്രീൻഷോട്ട്​ ഉൾ​പ്പടെയാണ്​ പരാതി നൽകിയിരിക്കുന്നത്​.

ദക്ഷിണ ഡൽഹിയിലെ കാളിന്ദി കുഞ്ചിന്​ സമീപത്തുള്ള റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ഏപ്രിൽ 15നാണ്​ തീപിടിത്തമുണ്ടായത്​. തുടർന്ന്​ ക്യാമ്പിലെ 200ഒാളം അന്തേവാസികൾക്ക്​ അവരുടെ യു.എൻ വിസ ഉൾപ്പടെയുള്ള രേഖകളും സാധനങ്ങളും നഷ്​ടപ്പെട്ടിരുന്നു.

 

Tags:    
News Summary - BJP Youth Leader Allegedly Admits Burning Rohingya Camp, Complaint Filed-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.