കേരളത്തിലും സർക്കാറുണ്ടാക്കും, ബി.ജെ.പിയെ ന്യൂനപക്ഷങ്ങൾ ഭയക്കുന്നില്ലെന്നും മോദി

ന്യൂഡൽഹി: മേഘാലയയിലും നാഗാലാൻഡിലും ബി.ജെ.പി സർക്കാറുണ്ടാക്കിയതുപോലെ കേരളത്തിലും സർക്കാറുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി കേരളത്തിലും ജയിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ബി.ജെ.പിയെ ഭയക്കുന്നില്ല.

ക്രിസ്ത്യൻ സഹോദരങ്ങൾ ബി.ജെ.പിക്കൊപ്പം നിന്നെന്നും ഡൽഹിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പുതു ചരിത്രം സൃഷ്ടിക്കേണ്ട സമയമാണിത്. ഇനി വടക്കുകിഴക്കൻ മേഖലയുടെ സമൃദ്ധി, സമാധാനം, വികസനം എന്നിവയുടെ കാലമാണ്. സ്ത്രീ ശാക്തീകരണത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മുൻനിര പദ്ധതികളിലൂടെ വടക്കുകിഴക്കൻ മേഖലയില്‍ ഞങ്ങളത് ഉറപ്പാക്കി'- മോദി പറഞ്ഞു.

'ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനൊപ്പം മൂന്നു സംസ്ഥാനങ്ങളിലെയും ബി.ജെ.പി പ്രവർത്തകരെ അഭിനന്ദിക്കുന്നു. പ്രവർത്തനം അത്ര എളുപ്പമല്ലാത്ത വടക്കുകിഴക്കൻ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രവർത്തകർക്ക് പ്രത്യേക നന്ദിയും പറയുന്നു'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

Tags:    
News Summary - BJP will form the government in Kerala too -Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.