ബി.ജെ.പി അനുകൂല തരംഗത്തിൽ പലർക്കും ഉറക്കം നഷ്​ട​പ്പെട്ടു -മോദി

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്​ നാല്​ ദിവസം മാത്രം ശേഷിക്കെ ബി.ജെ.പി അനുകൂല തരംഗത്തിൽ പലർക്കും ഉറക്കം നഷ്​ട പ്പെട്ടിരിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ദ്വാരകയി ൽ നടന്ന രണ്ടാം പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്കായി കേന്ദ്രം നടപ്പാക്കുന്ന ആയു ഷ്​മാൻ ഭാരത്​ ​ആരോഗ്യ ഇൻഷൂറൻസ്​ പോലുള്ള ക്ഷേമ പദ്ധതികളെ ആം ആദ്​മി പാർട്ടി തടസ്സപ്പെടുത്തുകയാണെന്നും ഫെബ്രുവരി 11ന്​ ശേഷം അത്​ നടക്കില്ലെന്നും മോദി പറഞ്ഞു.

ഗ്വാളിയാർ സന്ദർശിക്കുമ്പോൾ ഒരു ഡൽഹി നിവാസി അവിടെ വീണ്​ പരിക്കേറ്റാൽ മൊഹാല ക്ലിനിക്ക് അവിടേക്ക്​ പോകുമോ എന്ന്​ മോദി ചോദിച്ചു. എന്നാൽ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉണ്ടെങ്കിൽ, ഗുണഭോക്താവിന്​ അവിടുന്ന് അസുഖം ബാധിച്ചാൽ സൗജന്യമായി അവിടെ ത​ന്നെ ചികിത്സ ലഭിക്കും. ഒരാളെയെങ്കിലും രക്ഷപ്പെടുത്താനായാൽ അത്​ ശ്രേഷ്ഠമാണ്​. എന്നാൽ ഇവിടെ നിങ്ങളുടെ കാര്യം ശ്രദ്ധിക്കാത്ത ഹൃദയശൂന്യമായ സർക്കാരാണുള്ളതെന്നും ആം ആദ്​മി പാർട്ടി സർക്കാറിനെ ലക്ഷ്യം വെച്ച്​ മോദി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുകയാണ്​. ബട്​ല ഹൗസിലെ തിരിച്ചടിയിൽ കരയുന്നവർക്ക്​ വികസനത്തെ കുറിച്ച്​ ചിന്തിക്കാൻ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പേരിൽ നടക്കുന്ന പ്രവർത്തനങ്ങളെ ജനങ്ങൾ സസൂക്ഷ്​മം ശ്രദ്ധിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

മറ്റുള്ളവരെ കുറ്റം പറഞ്ഞ്​ സമയം കളയാതെ പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാറിനെയാണ്​ രാജ്യ തലസ്ഥാനത്തിന്​ വേണ്ടത്​. അല്ലാതെ വിദ്വേഷ രാഷ്​ട്രീയം കളിക്കുന്നവരെയല്ല. ഫെബ്രുവരി എട്ടിന്​ ജനം തീരുമാനമെടുക്കും. ദിശാബോധം നൽകു​ന്ന സർക്കാറിനേയാണ്​ ഡൽഹിക്ക്​ വേണ്ടതെന്നും മോദി പറഞ്ഞു.

Tags:    
News Summary - BJP wave making people sleepless’: PM Modi pans AAP govt at Delhi rally -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.