രാജ ഇഖ്ബാല്‍ സിങ്
ന്യൂഡല്‍ഹി: മുനിസിപ്പൽ കോർപറേഷൻ ഭരണം പിടിച്ചെടുത്ത് ബി.ജെ.പി. 133 വോട്ടുകൾ നേടി രാജ ഇഖ്ബാല്‍ സിങ് മേയറായി. കോണ്‍ഗ്രസ് സ്ഥാനാർഥി മന്ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് വിജയം. എട്ട് വോട്ടാണ് മന്ദീപ് സിങ്ങിന് കിട്ടിയത്. ഒരു വോട്ട് അസാധുവായി. കുതിരക്കച്ചവട രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നുകാണിച്ച് ആം ആദ്മി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.
രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബി.ജെ.പി അധികാരം നേടുന്നത്. കോണ്‍ഗ്രസ് നേതാവ് ആരിബ ആസിഫ് ഖാന് നാമനിർദേശം പിന്‍വലിച്ചതോടെ ബി.ജെ.പിയുടെ ജയ് ഭഗവാന് യാദവ് ഡെപ്യൂട്ടി മേയറായി. ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതും ബി.ജെ.പിക്ക് നേട്ടമായി. 250 അംഗ കോർപറേഷനിൽ 12 അംഗങ്ങളുടെ ഒഴിവുണ്ട്.
238ൽ ബി.ജെ.പിക്ക് 117 കൗൺസിലർമാരുണ്ട്. എ.എ.പിക്ക് 113 പേരുടെ പിന്തുണയാണുള്ളത്. കോൺഗ്രസിന് എട്ടും. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുണ്ടാക്കിയ നേട്ടമാണ് ആം ആദ്മി പാർട്ടിയെ ഈ നീക്കത്തിൽനിന്ന് പിന്തിരിപ്പിച്ചതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.