ബിഹാർ ബങ്കിപൂരിലെ അട്ടിമറി ജയത്തിനുശേഷം അനുയായികളെ അഭിവാദ്യം ചെയ്യുന്ന ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ

ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; മൂന്നിൽ രണ്ടിലും തോറ്റു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി​യി​ൽ ക​ലാ​ശി​ച്ച ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്നാ​ലെ ബി.​ജെ.​പി ഭ​രി​ക്കു​ന്ന മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന നി​യ​മ​സ​ഭ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ര​ണ്ടി​ട​ത്തും പാ​ർ​ട്ടി​ക്ക് ക​ന​ത്ത തോ​ൽ​വി. തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ ബി.​ജെ.​പി കോ​ട്ട​യാ​യ ബി​ഹാ​റി​ലെ ബ​ങ്കി​പൂ​രി​ൽ വ​ൻ അ​ട്ടി​മ​റി ജ​യം നേ​ടി. ബി.​ജെ.​പി അ​നാ​യാ​സ ജ​യം പ്ര​തീ​ക്ഷി​ച്ച മ​ധ്യ​പ്ര​ദേ​ശി​ൽ ദ​തി​യ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​പ്ര​തീ​ക്ഷി​ത ജ​യം നേ​ടി. ഗുജ​റാ​ത്തി​ലെ മ​ഞ്ച​ൽ​പൂ​ർ മാ​ത്ര​മാ​ണ് ബി.​​ജെ.​പി​ക്ക് ജ​യി​ക്കാ​നാ​യ​ത്.

പ്ര​ശാ​ന്ത് കി​ഷോ​ർ ക​ന്നി മ​ത്സ​ര​ത്തി​ലാ​ണ് 19,324 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി നീ​ര​ജ് കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ച്ച് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബ​ങ്കി​പൂ​രി​ൽ ഉ​പ​ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. 1995നു​ ശേ​ഷം ബി.​ജെ.​പി​യെ കൈ​വി​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നി​തി​ൻ ന​ബി​ൻ അ​ര ല​ക്ഷം വോ​ട്ടി​ന് ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്.

കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ രാ​ജേ​ന്ദ്ര ഭാ​ര​തി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദ​തി​യ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഘ​ൻ​ശ്യാം സി​ങ് 6016 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ബി.​ജെ.​പി​യു​ടെ അ​ശ​ു​തോ​ഷ് തി​വാ​രി​യെ തോ​ൽ​പി​ച്ച് മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ​മൂ​ലം കോ​ൺ​ഗ്ര​സ് കൈ​വി​ട്ടു​വെ​ന്ന് ഉറ​പ്പി​ച്ച മ​ണ്ഡ​ല​ത്തി​ലാ​ണ് ബി.​ജെ.​പി​യു​ടെ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി.

ബി.​ജെ.​പിയിലെ യോ​ഗേ​ഷ് പ​ട്ടേ​ലി​ന്റെ മ​ര​ണ​ത്തെ​ ത്തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ഗുജറാത്തിലെ മ​ഞ്ച​ൽ​പൂ​രി​ൽ ബി.​ജെ.​പി​യു​ടെ സ​തേ​ന്ദ്ര​ ഭാ​യ് പ​ട്ടേ​ൽ 30,630 വോ​ട്ടു​ക​ൾക്ക് ജ​യി​ച്ചു. കോൺഗ്രസിന്റെ ഭിഖാഭായ് റാബറിയെയാണ് (24,851 വോട്ട്) പട്ടേൽ തോൽപ്പിച്ചത്. നോട്ടക്ക് 2247 വോട്ട് ലഭിച്ചു.

Tags:    
News Summary - ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.