കോൺഗ്രസി​െൻറ അഴിമതി തടഞ്ഞ് ആ പണമുപയോഗിച്ച് സൗജന്യ റേഷൻ നൽകിയെന്ന് മോദി

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം കോൺഗ്രസ് ഭരണകാലത്തെ അഴിമതികൾ അവസാനിപ്പിക്കുകയും ആ പണമുപയോഗിച്ച് കോവിഡ് മഹാമാരിക്കാലത്ത് 80 കോടിയിലധികം ദരിദ്രർക്ക് സൗജന്യ റേഷൻ നൽകുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോൺഗ്രസ് എല്ലാ ദിവസവും തന്നെ അധിക്ഷേപിക്കുകയാണെന്നും മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മോദി ആരോപിച്ചു. രാജ്യത്തെ ആദ്യ ഗോത്രവർഗ വനിത രാഷ്ട്രപതിയാകുന്നതിനെ എതിർത്ത കോൺഗ്രസ് ആദിവാസി വിരുദ്ധരാണെന്നും മോദി പറഞ്ഞു.

കോൺഗ്രസ് ഗോത്രവർഗക്കാരെ വോട്ട് ബാങ്കായി ഉപയോഗിക്കുകയാണ്. ചരിത്രത്തിലാദ്യമായി മുഖ്യ വിവരാവകാശ കമ്മീഷണറായി ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹീരാലാൽ സമരിയ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റപ്പോൾ മുൻകൂട്ടി ക്ഷണം ലഭിച്ചിട്ടും കോൺഗ്രസ് പ​​ങ്കെടുത്തില്ല. സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിൽ 2.07 ലക്ഷം കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനായത് അഴിമതി അവസാനിപ്പിച്ചതിനാലാണെന്നും മോദി പറഞ്ഞു. 

Tags:    
News Summary - BJP stopped Cong govt's scams, used that money for free ration to poor: PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.