സ്വജനപക്ഷപാതവും ജാതീയതയുമില്ലാത്ത ഒരേയൊരു പാർട്ടി ബി.ജെ.പിയെന്ന് അമിത് ഷാ

ന്യൂഡൽഹി: സ്വജനപക്ഷപാതവും ജാതീയതയുമില്ലാതെ പ്രവർത്തിക്കുന്ന രാജ്യത്തെ ഒരേയൊരു പാർട്ടി ബി.ജെ.പി ആണെന്ന് കേന് ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജെ.പി. നദ്ദ ബി.ജെ.പി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

മറ്റ് പാർട്ടികൾക്ക് ജനാധിപത്യ മുഖം നഷ്ടമായി. സ്വന്തം കുടുംബാംഗങ്ങളെ നേതാവായും മുഖ്യമന്ത്രിയായും കൊണ്ടുവരാനുള്ള മത്സരമാണ് നടക്കുന്നത്. എന്നാൽ, ഇത്തരത്തിലുള്ള സ്വജനപക്ഷപാതം ബി.ജെ.പിയിൽ ഇല്ല.

യോഗ്യതയും മാതൃരാജ്യത്തോടുള്ള സ്നേഹവും മുൻനിർത്തി മാത്രമാണ് ബി.ജെ.പിയിൽ നേതാക്കളെ ഉയർത്തിക്കൊണ്ടുവരുന്നത്. അത്തരത്തിൽ താഴെത്തട്ട് മുതൽ പ്രവർത്തിച്ച് ദേശീയ അധ്യക്ഷ സ്ഥാനത്തെത്തിയിരിക്കുന്ന വ്യക്തിയാണ് നദ്ദയെന്നും അമിത് ഷാ പറഞ്ഞു.

Tags:    
News Summary - BJP runs on love for motherland: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.