തെലങ്കാനയിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി; പ്രവാചക നിന്ദ നടത്തിയ രാജാ സിങ്ങിന് ടിക്കറ്റ്

ഹൈദരാബാദ്: തെലങ്കാനയിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. 52 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രവാചക നിന്ദയെ തുടർന്ന് സസ്​പെൻഡ് ചെയ്ത ടി. രാജാസിങ്ങിന് ബി.ജെ.പി ടിക്കറ്റ് നൽകി. മത്സരിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെ രാജാസിങ്ങിന്റെ സസ്​പെൻഷൻ റദ്ദാക്കിയിരുന്നു. ഗോഷ്മഹൽ മണ്ഡലത്തിൽ നിന്ന് രാജാസിങ് ജനവിധി തേടുക.

സഞ്ജയ് കുമാർ ബന്ദി കരിംനഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഹുസുറാബാദ്, ഗജ്‌വേൽ ഉൾപ്പെടെ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് രാജേന്ദർ എടാല മത്സരിക്കുന്നത്. തെലങ്കാന രാഷ്ട്ര സമിതിയുടെ (ഇപ്പോൾ ഭാരത് രാഷ്ട്ര സമിതി) മുൻ അംഗമായ എടാല, തന്റെ മുൻ പാർട്ടി മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ ഗജ്‌വേലിൽ മത്സരിക്കും. പാർട്ടിയുടെ മുൻ തെലങ്കാന പ്രസിഡന്റ് സഞ്ജയ് കുമാർ ബന്ദി, ബാപ്പു റാവു സോയം, അരവിന്ദ് ധർമ്മപുരി എന്നിവരുൾപ്പെടെ മൂന്ന് സിറ്റിങ് എം.പിമാരാണ് ബി.ജെ.പി പട്ടികയിൽ ഉൾപ്പെട്ടത്.

സോയം ബോത്തിൽ നിന്നു മത്സരിക്കുമ്പോൾ ധർമപുരി കോരുത്‌ല മണ്ഡലത്തിൽ നിന്നു മത്സരിക്കും. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥികളെ കുറിച്ച് ധാരണയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഒക്‌ടോബർ 15 ന് തെലങ്കാന തെരഞ്ഞെടുപ്പിനുള്ള 55 സ്ഥാനാർഥികളെ ഉൾപ്പെടുത്തി പ്രതിപക്ഷമായ കോൺഗ്രസ് ആദ്യ പട്ടിക പുറത്തിറക്കി. പാർട്ടി സംസ്ഥാന ഘടകം അധ്യക്ഷൻ അനുമുല രേവന്ത് റെഡ്ഡി കൊടങ്കലിൽ നിന്നും മുൻ തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി ഹുസുർനഗറിൽ നിന്നും മത്സരിക്കും. നവംബർ 30നാണ് തെലങ്കാന തെരഞ്ഞെടുപ്പ്. ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.

BJP releases 1st list of Telangana candidates, 3 sitting MPs get tickets

Tags:    
News Summary - BJP releases 1st list of Telangana candidates, 3 sitting MPs get tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.