കൊൽക്കത്തയിൽ ബി.ജെ.പി പ്രതിഷേധം; കാർ കത്തിച്ചു, പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു

കൊൽത്ത: തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ അഴിമതിക്കെതിരെ ബി.ജെ.പി പശ്ചിമബംഗാൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുവേന്ദു അധികാരിയെ കൂടാതെ ബി.ജെ.പി എം.പി ലോകേത് ചാറ്റർജിയും മറ്റൊരു നേതാവായ രാഹുൽ സിൻഹയും അറസ്റ്റിലായിട്ടുണ്ട്. മാർച്ച് സെക്രട്ടറിയേറ്റിന് സമീപം ഹൂഗ്ലി പാലത്തിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.

പ്രതിഷേധക്കാർക്ക് നേരെ ​പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും ഉപയോഗിച്ചു. പ്രതിഷേധക്കാർ പൊലീസ് വാഹനത്തിനും തീയിട്ടു. സംഘർഷത്തിൽ പങ്കാളികളായ നിരവധി ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. മാർച്ചിനായി ഹൗറ ഉൾപ്പടെയുള്ള സമീപ ജില്ലകളിൽ നിന്നും പ്രവർത്തകർ എത്തിയിരുന്നു. പശ്ചിമബംഗാളിനെ തൃണമൂൽ കോൺഗ്രസ് ഉത്തരകൊറിയയാക്കുകയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

Tags:    
News Summary - BJP Protest In Kolkata, Car Set On Fire, Cops Use Tear Gas, Water Cannons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.