മോദിക്കെതിരെ വിമർശനം: മൻമോഹന് മറുപടിയുമായി അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: മോദി കള്ളക്കഥകളുടെ പ്രചാരകൻ ആണെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. വൻകൊള്ളയെയും പിടിച്ചുപറിയെയും കുറിച്ച് പറയുമ്പോൾ മൻമോഹൻ സിങ് എന്തിനാണ് രോഷാകുലനാകുന്നതെന്ന് അമിത് ഷാ ചോദിച്ചു. ഇക്കാര്യങ്ങൾ രാജ്യം തള്ളികളയില്ലെന്നും ഷാ കൂട്ടിച്ചേർത്തു.  

ഗു​ജ​റാ​ത്ത്​ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ ​ കോ​ൺ​ഗ്ര​സ്​ പാ​കി​സ്​​താ​നു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന മോ​ദി​യു​ടെ ആ​രോ​പ​ണ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ മ​ൻ​മോ​ഹ​ൻ സി​ങ്​ ബുധനാഴ്ച വി​ഡി​യോ സ​ന്ദേ​ശം പുറത്തുവിട്ട​ത്. രാ​ഷ്​​ട്രീ​യ നേ​ട്ടം ല​ക്ഷ്യ​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി ക​ള്ള​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് മ​ൻ​മോ​ഹ​ൻ സി​ങ്​ കുറ്റപ്പെടുത്തി. 

അ​തി​രു​വി​ട്ട ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ മോ​ദി രാ​ജ്യ​ത്തോ​ട്​ മാ​പ്പു​ പ​റ​യ​ണം. തെ​ര​െ​ഞ്ഞ​ടു​പ്പ്​ പ​രാ​ജ​യം മു​ന്നി​ൽ ക​ണ്ട്​ അദ്ദേഹം വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ൽ അ​തി​യാ​യ വേ​ദ​ന​യു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യു​ടെ അ​ന്ത​സും ഗൗ​ര​വ​വും മോ​ദി കാ​ത്തു​ സൂ​ക്ഷി​ക്കു​മെ​ന്ന്​ ആ​ത്മാ​ർ​ഥ​മാ​യി പ്ര​ത്യാ​ശി​ക്കു​ന്നതായും വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ മ​ൻ​മോ​ഹ​ൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - BJP President Amit Shah Hits Former Prime Minister Manmohan Singh -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.