ലഖ്നോ: സ്ത്രീയുമൊത്തുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ യു.പി ബി.ജെ.പി നേതാവിന് നോട്ടീസ് നൽകി പാർട്ടി. ജില്ലാ ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചത്. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോവിൽ നിന്ന് 120 കിലോ മീറ്റർ അകലെ ഗോണ്ടയിലെ ജില്ലാ കമിറ്റി ഓഫീസിലാണ് സംഭവമുണ്ടായത്.
അപമാനകരമായ സംഭവമാണ് ഉണ്ടായതെന്നും ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും വൈകാതെ തുടർ നടപടികളുണ്ടാവുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു. പാർട്ടി ജില്ലാ മേധാവി അമർ കിഷോർ കശ്യപിന്റെ വിഡിയോയാണ് പുറത്തായത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പാർട്ടി അച്ചടക്കത്തെ നെഗറ്റീവായി സ്വാധീനിക്കുമെന്നതിനാലാണ് നടപടിയെടുത്തതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടി ഗോവിന്ദ് നാരായൺ ശുക്ല പറഞ്ഞു.
കശ്യപിന് ഇക്കാര്യത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ഇയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.
തനിക്ക് അസുഖമാണെന്നും വിശ്രമിക്കണമെന്നും അറിയിച്ചതിനെ തുടർന്നാണ് താൻ സ്ത്രീയുമായി പാർട്ടി ഓഫീസിലെത്തിയതെന്ന് കശ്യപ് പറഞ്ഞു. അസുഖബാധിതയായ ഇവർക്കൊപ്പം താൻ പാർട്ടി ഓഫീസിന്റെ പടികൾ കയറുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.