മുസ്​ലിം വോട്ടില്ലാതെ ബി.ജെ.പിക്ക് ജയിക്കാനും സർക്കാർ രൂപീകരിക്കാനും സാധിക്കില്ല -ബദറുദ്ദീൻ അജ്മൽ

ഗോൽപാറ (അസം): ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്​ലിം വോട്ടുകളില്ലാതെ ബി.ജെ.പിക്ക് വിജയിക്കാനും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനും സാധിക്കില്ലെന്ന് ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് പാർട്ടി അണികളോടും അനുഭാവികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബദറുദ്ദീൻ അജ്മൽ വ്യക്തമാക്കി.

മുസ്​ലിം പ്രദേശങ്ങളും പള്ളികളും മദ്രസകളും സന്ദർശിച്ച് 10 ശതമാനം വോട്ടെങ്കിലും നേടണമെന്ന ബി.ജെ.പി നേതാക്കളുടെ നിർദേശവും ബദറുദ്ദീൻ അജ്മൽ ചൂണ്ടിക്കാട്ടി.

ലോകസഭ തെരഞ്ഞെടുപ്പിൽ അസമിലെ 14 സീറ്റിൽ മൂന്നെണ്ണത്തിൽ മത്സരിക്കുമെന്ന് എ.ഐ.യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. 11 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കും. പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് ബദറുദ്ദീൻ അജ്മലിന്‍റെ എ.ഐ.യു.ഡി.എഫ്.

Tags:    
News Summary - BJP needs Muslim votes to form government, says Badruddin Ajmal All India United Democratic Front (AIUDF)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.