തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബി.ജെ.പി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് പാർട്ടി നേതൃത്വം പുറത്തിറക്കിയത്. രണ്ട് സംസ്ഥാനത്തും തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഛത്തീസ്ഗഢിലെ 90 സീറ്റുകളിലേക്ക് 21 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയാണ് ബി.ജെ.പി പുറത്ത് വിട്ടത്. 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 39 ​പേരുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. ബി.ജെ.പിയുടെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഒഴിവാക്കുന്നതിനാണ് ആദ്യം തന്നെ ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നാണ് വിവരം.

കർണാടക തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ആവർത്തിക്കാതിരിക്കുന്നതിനുള്ള ശ്രദ്ധയാണ് ബി.ജെ.പി പുലർത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറമേ രാജസ്ഥാൻ, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലും ഈ വർഷമാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - BJP Names Chhattisgarh, Madhya Pradesh Candidates, A First Before Poll Dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.