ന്യൂഡൽഹി: ഹിന്ദു രാഷ്ട്രം ജയിക്കട്ടെ എന്ന മുദ്രാവാക്യവുമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി എം.പി. ഉത്തർപ്രദേശിലെ ബറേലി മണ്ഡലത്തിൽ നിന്നുള്ള ഛത്രപാൽ സിങ് ഗാങ്‌വറാണ് ‘ജയ് ഹിന്ദു രാഷ്ട്ര’ എന്ന് വിളിച്ചത്.
ഇതോടെ ഉടൻ പ്രതിപക്ഷാംഗങ്ങൾ എതിർപ്പ് ഉയർത്തി. ഇത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നാണ് ഇതിനോട് പ്രതികരിച്ച് പ്രതിപക്ഷം വിളിച്ചു പറഞ്ഞു. ഛത്രപാൽ സിങ്ങിന്‍റെ വാക്കുകൾ രേഖയിൽനിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Delhi: BJP leader Chhatrapal Singh Gangwar takes oath as a Member of Parliament during the 18th Lok Sabha session pic.twitter.com/uK3RQNQjKV
— IANS (@ians_india) June 25, 2024
മണിപ്പൂരിൽനിന്നുള്ള കോൺഗ്രസ് എം.പിമാരായ പ്രഫ. അൻഗോംച ബിമോൽ അകോയിസാമും ആൽഫ്രഡ് കൻഗാമും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ‘ജസ്റ്റിസ് ഫോർ മണിപ്പൂർ (മണിപ്പൂരിന് നീതി വേണം) വിളികളാൽ സഭ മുഖരിതമായി. ഇൻഡ്യ മുന്നണി അംഗങ്ങളാണ് മണിപ്പൂരിന് ഐക്യദാർഢ്യവുമായെത്തിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ എഴുന്നേറ്റുനിന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്.
ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഫലസ്തീൻ ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കി മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്‍ നേതാവ് അസദുദ്ദീൻ ഉവൈസി. ഇന്ന് അഞ്ചാം തവണയും എം.പിയായി സത്യപ്രതിജ്ഞ ചെയ്യവെയാണ് ഉവൈസി ‘ജയ് ഫലസ്തീൻ...’ വിളിച്ചത്. 18-ാം ലോക്സഭയിൽ അംഗമായി സത്യപ്രതിജ്ഞ ചൊല്ലാൻ ഉവൈസിയെ വിളിച്ചപ്പോൾ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം വിളിച്ചിരുന്നു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, തക്ബീർ അല്ലാഹു അക്ബർ...’ എന്ന് വിളിച്ചാണ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.