മൈസുരു: എല്ലാവരും മെഴുകുതിരി കത്തിക്കുമ്പോൾ കൊറോണ വൈറസ് മരിക്കുമെന്ന് മൈസുരുവിലെ ബി.ജെ.പി എം.എൽ.എ എസ്.എ. രാം ദാസ്. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ജനങ്ങൾ മെഴുകുതിരികൾ കത്തി ക്കുമ്പോൾ വീട്ടിലെ വൈറസുകൾ അതിലേക്ക് ആകർഷിക്കപ്പെടും. പ്രാണികൾ വെളിച്ചത്തിലേക്ക് പറന്ന് ചാകുന്നത് പോലെ വൈറസുകളും മെഴുകുതിരി ചൂടേറ്റ് മരിക്കും -രാംദാസ് പറഞ്ഞു.
തെൻറ നിരീക്ഷണങ്ങൾ ശാസ്ത്രീയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏപ്രിൽ 22ന് ജനത കർഫ്യൂ ദിവസം കൈയടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനും രാംദാസ് “ശാസ്ത്രീയ” വിശകലനം നൽകിയിരുന്നു. ൈകയടിക്കുേമ്പാൾ ശരീരത്തിൽ ഉണ്ടാകുന്ന താപവും ശബ്ദവും വൈറസുകളെ കൊല്ലുമെന്നായിരുന്നു അദ്ദേഹത്തിെൻറ കണ്ടുപിടിത്തം.
അതേസമയം, പ്രധാനമന്ത്രിയുടെ നിർദേശത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഖേദകരമാണെന്ന് മൈസൂർ സയൻസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ബി. സന്തോഷ് കുമാർ പറഞ്ഞു. ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൈയ്യടിക്കാനും വിളക്കുകൾ കത്തിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്്തത്. നിർഭാഗ്യവശാൽ, അന്ധവിശ്വാസത്തിെൻറ വളർച്ചക്ക് ഇത് തെറ്റായി വ്യാഖ്യാനിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.