ആള്‍കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത് ഒരാളെ കൊന്ന നേതാവിനെ പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബലിയയില്‍ ആള്‍കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി നേതാവിനെ പിന്തുണച്ച് എം.എല്‍.എ. ബി.ജെ.പിയുടെ എക്‌സ് സര്‍വീസ്‌മെന്‍ സെല്‍ ജില്ല പ്രസിഡന്റ് ധീരേന്ദ്ര സിങ് നടത്തിയ വെടിവെപ്പിനെ പിന്തുണച്ച് ബൈര ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് ആണ് രംഗത്തെത്തിയത്.
റേഷന്‍ കടകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ആര്‍.ഡി.ഒ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തര്‍ക്കമുണ്ടായതോടെ ധീരേന്ദ്ര സിങ് ആള്‍കൂട്ടത്തിനു നേരെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ 46കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ദുര്‍ജന്‍പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
എന്നാല്‍, സ്വയരക്ഷക്കായാണ് ധീരേന്ദ്ര സിങ് വെടിവെച്ചതെന്നാണ് ബി.ജെ.പി എം.എല്‍.എ ന്യായീകരിക്കുന്നത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ നിരവധി പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ അപലപിക്കുന്നു, പക്ഷേ ഏകപക്ഷീയമായ അന്വേഷണമാണ് നടക്കുന്നതെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.