ബി.ജെ.പി മന്ത്രിമാർ ടി.ഡി.പി മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു

അമരാവതി: ആന്ധ്ര നിയമസഭയിൽ നിന്ന്​ രണ്ട്​ ബി.ജെ.പി മന്ത്രിമാർ രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ നിന്ന്​  മന്ത്രിമാരെ പിൻവലിക്കാനുള്ള തീരുമാനം ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ച​ന്ദ്രബാബു നായിഡു അറിയിച്ചതിന്​ പിന്നാലെയാണ്​ ബി.ജെ.പിയുടെ നടപടി. 

സംസ്ഥാന മന്ത്രിസഭയിലെ ബി.ജെ.പി പ്രതിനിധികളായ കാമിനേനി ശ്രീനിവാസ്​, പഡികോണ്ടല മാനിക്യാല റാവുവുമാണ്​ രാജിവെച്ചത്​. ബി.ജെ.പി എം.എൽ.എയായ അകുല സത്യനാരായണനാണ്​ രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്​. രണ്ട്​ മന്ത്രിമാരും വ്യാഴാഴ്​ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പ​െങ്കടുക്കില്ലെന്ന്​ ബി.ജെ.പി അറിയിച്ചു. 

ടി.ഡി.പി മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽ നിന്ന്​ രാജിവെക്കാനുള്ള തീരുമാനം രാഷ്​ട്രീയ അവസരവാദമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ആന്ധ്രക്ക്​ പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച്​ കേന്ദ്രമന്ത്രിസഭയിൽ നിന്ന്​ പാർട്ടി മന്ത്രിമാരെ പിൻവലിക്കുമെന്ന്​​ ടി.ഡി.പി നേതാവ്​ ചന്ദ്രബാബു നായിഡു വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - BJP ministers to resign from Andhra Pradesh cabinet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.