ഗൗരവ് ഭാട്ടിയ

'ഷോർട്സ് ധരിച്ചിരുന്നു'; ടി.വി പരിപാടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണം, ബി.ജെ.പി നേതാവ് ഹൈകോടതിയിൽ

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി നേതാവ് ഗൗരവ് ഭാട്ടിയ പങ്കെടുത്ത വാർത്ത പരിപാടിയുമായി ബന്ധപ്പെട്ട അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈകോടതിയെ സമീപിച്ചു. മാധ്യമപ്രവർത്തകൻ അമിഷ് ദേവ്ഗൺ അവതാരകനായ ന്യൂസ് 18 പരിപാടിയിൽ ഈ മാസം ആദ്യത്തിൽ ഭാട്ടിയ പങ്കെടുത്തിരുന്നു.

ആ പരിപാടിയിൽ പൈജാമയോ പാന്റോ ഇല്ലാതെ കുർത്ത ധരിച്ചിരിക്കുന്ന ഭാട്ടിയയുടെ ചിത്രങ്ങളും വിഡിയോകളും സമബഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതനെതിരെയാണ് ഗൗരവ് ഭാട്ടിയ ഹൈകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് അമിത് ബൻസാൽ വ്യാഴാഴ്ച കോടതി രേഖകൾ പരിശോധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് പറഞ്ഞു.

ഭാട്ടിയയുടെ സ്വകാര്യ ഭാഗങ്ങളെ പരാമർശിക്കുന്ന അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി. എന്നാൽ ആക്ഷേപഹാസ്യമോ ​​പരിഹാസമോ ആയ ഉള്ളടക്കം നിയന്ത്രിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി നേതാവ് ഷോർട്ട്സ് ധരിച്ചിരുന്നുവെന്നും കാമറാമാൻ തെറ്റായി ശരീരത്തിന്റെ പകുതി ഭാഗങ്ങൾ കാണിച്ചതാണെന്നും ഭാട്ടിയയുടെ അഭിഭാഷകൻ രാഘവ് അവസ്തി പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.

പോസ്റ്റുകൾ ഭാട്ടിയയുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും അവ നീക്കം ചെയ്യാൻ ഉത്തരവിടണമെന്നും ആദ്ദേഹം കോടതിയോ ട് പറഞ്ഞു. തന്റെ ടി.വി ഷോയെക്കുറിച്ച് സോഷ്യൽ മീഡിയയിലുള്ളവർക്ക് അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് നേരിട്ട് ഹാജരായ ഭാട്ടിയ കോടതിയിൽ ബോധിപ്പിച്ചു.

ഭാട്ടിയയുടെ വീട്ടിൽ വെച്ചാണ് ചിത്രം എടുത്തതെന്നും അദ്ദേഹത്തിന്റെ സമ്മതമില്ലാതെ അത് പ്രചരിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും അവസ്തിയുടെ അഭിഭാഷകൻ കൂട്ടിച്ചേർത്തു.

സമാജ്‌വാദി പാർട്ടിയുടെ മീഡിയ സെൽ, വാർത്താ ഏജൻസിയായ ന്യൂസ്‌ലോൺട്രി, ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്, കോൺഗ്രസ് നേതാവ് രാഗിണി നായക്, അഭിസർ ശർമ്മ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ എന്നിവരുടെ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഭാട്ടിയ മാനനഷ്ടക്കേസ് നൽകിയതെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - BJP leader moves HC seeking removal of social media posts on his TV appearance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.