കശ്മീർ ഫയൽസിനെതിരെ സംസാരിച്ച അരവിന്ദ് കെജ്‌രിവാൾ അർബൻ നക്‌സലാണെന്ന് ബി.ജെ.പി നേതാവ്

ന്യുഡൽഹി: വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസ് സിനിമക്കെതിരെ സംസാരിച്ച അരവിന്ദ് കെജ്‌രിവാൾ അർബൻ നക്‌സലാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ. നേരത്തെ ഡൽഹിയിൽ 'ദി കശ്മീർ ഫയൽസ്' സിനിമ നികുതി രഹിതമാക്കണമെന്ന ബി.ജെ.പി എം.എൽ.എമാരുടെ ആവശ്യങ്ങളെ കടന്നാക്രമിച്ച് കെജ്‌രിവാൾ നിയമസഭയിൽ സംസാരിച്ചിരുന്നു. ചിത്രം നികുതി രഹിതമാക്കുന്നതിന് പകരം നിർമ്മാതാക്കൾ അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ എല്ലാവർക്കും സൗജന്യമായി കാണാമെന്നാണ് കെജ്രിവാൾ അഭിപ്രായപ്പെട്ടത്.

എന്നാൽ 2016-ൽ ഡൽഹിയിൽ നിൽ ബത്തേയ് സന്നത സിനിമക്കും 2019-ൽ സാന്ദ് കി ആങ്ക് സിനിമക്കും ഡൽഹിയിൽ നികുതിരഹിത പ്രഖ്യാപനം നടത്തിയ കെജ്‌രിവാളിന്‍റെ ട്വീറ്റുമായാണ് ബി.ജെ.പി നേതാക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് കെജ്‌രിവാൾ ഈ സിനിമകൾ യുട്യൂബിലിടാന്‍ പറയാഞ്ഞതെന്നും കശ്മീർ ഫയൽസ് ഹിന്ദുക്കളുടെ വംശഹത്യ പറയുന്നതിനാലാണ് ഈ അർബന്‍ നക്‌സൽ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും ബി.ജെ.പി നേതാവായ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

നേരത്തെ ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും നികുതി ഇളവ് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾ ചിത്രത്തെ പ്രശംസിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - BJP leader calls Kejriwal 'urban naxal' over Kashmir Files

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.