അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇട​െപടുമെന്ന്​ ബി.ജെ.പി നേതാവ്​; ട്വീറ്റ്​ നീക്കം ചെയ്​തു

ന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ പ്രക്ഷോഭകർക്ക്​ നേരെ നടന്ന സംഘ്​പരിവാർ ആക്രമണത്തിൽ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട് രംപി​​െൻറ പ്രതികരണവും അതിന്​ ഡെമോക്രാറ്റിക്​ പാർടി പ്രസിഡൻറ്​ സ്​ഥാനാർഥി ബെർണി സാൻഡേഴ്​സ്​ നൽകിയ മറുപടിയു ം ശ്രദ്ധേയമായിരുന്നു.

ബെർണി സാൻഡേഴ്​സിന്​ ഉടൻതന്നെ ട്വിറ്ററിൽ മറുപടിയുമായി മുതിർന്ന ബി.ജെ.പി നേതാവ്​ ബി.എൽ . സന്തോഷ്​ എത്തി. എന്നാൽ നിമിഷങ്ങൾക്കം അത്​ നീക്കം ചെയ്യുകയും ചെയ്​തു.

''അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിഷ്​പക്ഷരാകാനാണ്​ ഞങ്ങളുടെ ആഗ്രഹം. പക്ഷേ അതിൽ ഇടപെടാൻ താങ്കൾ ഞങ്ങളെ നിർബന്ധിതരാക്കുകയാണ്​'' എന്നായിരുന്നു സന്തോഷി​​െൻറ പ്രതികരണം. എന്നാൽ നിമിഷങ്ങൾക്കകം തന്നെ ട്വീറ്റ്​ അദ്ദേഹം തന്നെ നീക്കം ചെയ്​തു.

ഡൽഹി കലാപത്തെക്കുറിച്ച്​ ട്രംപ്​ പറഞ്ഞത്​ വ്യക്തികൾ തമ്മിലുള്ള ആക്രമണങ്ങളാണ്​ ഡൽഹിയിൽ നടക്കുന്നതെന്നും മോദിയുമായി അത്​ ചർച്ച ചെയ്​തിട്ടില്ലെന്നും അത്​ ഇന്ത്യയുടെ ആഭ്യന്തര പ്രശ്​നമാണെന്നുമായിരുന്നു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഇൗ പ്രശ്​നത്തിൽ ട്രംപ്​ ഒരു പരാജയമാണെന്നായിരുന്നു സാൻഡേഴ്​സി​​െൻറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.