നോയിഡ: സ്വർണവും വെള്ളിയുമല്ല, ഇരുമ്പു വാൾ ആണ് ‘ധൻതേര’ ആഘോഷം തുടങ്ങുേമ്പാൾ വാങ്ങ ിവെക്കേണ്ടതെന്ന് യു.പിയിലെ പ്രവർത്തകരോട് ബി.ജെ.പി നേതാവിെൻറ ആഹ്വാനം. പാർട്ടിയു ടെ ദയൂബന്ദ് പ്രസിഡൻറ് ഗജ്രാജ് റാണയാണ് വിവാദ പ്രസ്താവന നടത്തിയത്. വാൾവാങ ്ങി െവച്ചാൽ സമീപഭാവിയിൽ ഉപകാരപ്പെടുമെന്നും ഗജ്രാജ് പറഞ്ഞു.
‘അയോധ്യ കേസിൽ സുപ്രീംകോടതി വിധി ഉടൻ വരുമെന്നു പ്രതീക്ഷിക്കുന്നു. അത് രാമക്ഷേത്രത്തിന് അനുകൂലമായിരിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. എന്തായിരുന്നാലും വിധി ഈ അന്തരീക്ഷത്തെ അലങ്കോലമാക്കും. അതുകൊണ്ട്, സ്വർണം, വെള്ളി ആഭരണങ്ങൾ വാങ്ങി ശേഖരിക്കുന്നതിന് പകരം ഇരുമ്പ് വാൾ കരുതിവെക്കുന്നതാണ് ഉചിതം. അത്തരമൊരു ഘട്ടത്തിൽ അത് നമ്മുടെ സുരക്ഷിതത്വത്തിന് ഉപകാരെപ്പടും’ -എന്നായിരുന്നു ഗജ്രാജിെൻറ വാക്കുകൾ. ബാബരി ഭൂമി തർക്കകേസിൽ വാദം പൂർത്തിയാക്കി സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് ഗജ്രാജ് റാണയുടെ ആഹ്വാനം.
അയോധ്യയിൽ ശ്രീരാമ ഭഗവാെൻറ വലിയൊരു ക്ഷേത്രം നിർമിക്കണമെന്നാണ് രാജ്യത്തെ പൗരന്മാർ ആഗ്രഹിക്കുന്നതെന്നും അങ്ങെന ആയാൽ എല്ലാവർക്കും ശ്രീരാമെൻറ മഹത്തായ ദർശനം ലഭിക്കുമല്ലോ എന്നും ഗജ്രാജ് കൂട്ടിച്ചേർത്തു. ദീപാവലി ആഘോഷത്തിന് തുടക്കം കുറിക്കുന്ന ദിനമാണ് ധൻതേര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.