ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദ്സൗറിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതികളുടെ തലയറുത്താൽ അഞ്ചു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ബി.ജെ.പി നേതാവ്. ഹോഷങ്കാബാദിലെ പാർട്ടി നേതാവ് സജീവ് മിശ്രയാണ് ബലാത്സംഗ കേസ് പ്രതികളുടെ തലയറുക്കുന്നവർക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. നിയമത്തിനോ കോടതിക്കോ അത് കഴിയില്ലെങ്കിൽ അവരുടെ തലവെട്ടിയെടുക്കുന്നവർക്ക് അഞ്ചു ലക്ഷം നൽകാൻ ഞങ്ങൾ തയാറാണെന്ന് സജീവ് മിശ്ര പറഞ്ഞു.
ക്രൂരകൃത്യം നടത്തിയവരെ തൂക്കികൊല്ലണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ദോർ ബി.ജെ.പി എം.എൽ.എ സജീവ് മിശ്രയുടെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.
ജൂൺ 26നാണ് എട്ടുവയസുകാരിയെ സ്കൂളിൽ നിന്നും തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ബയ്യു എന്ന ഇർഫാൻ(20), ആസിഫ്(24) എന്നിവരാണ് പിടിയിലാണ്. പിതാവ് കുറച്ചകെല കാത്തു നിൽക്കുന്നുണ്ടെന്നും തങ്ങൾ പിതാവിെൻറ അടുത്തെത്തിക്കാമെന്നും പറഞ്ഞ് പറ്റിച്ച് പ്രതികൾ പെൺകുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവം വലിയ ജനരോഷത്തിനു കാരണമാവുകയും പെൺകുട്ടിക്ക് നീതി തേടി ആയിരങ്ങൾ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ചികിത്സാ ചെലവുകളും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്ന് മധ്യപ്രദേശ് വനിത-ശിശു വികസന വകുപ്പു മന്ത്രി അർച്ചന ചിറ്റ്നിസ് വാഗ്ദാനം ചെയ്തിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.