1000ത്തിലധികം പേരെ പ​ങ്കെടുപ്പിച്ച്​ ബി.ജെ.പി നേതാവിന്‍റെ മകൻറെ വിവാഹം; മൂന്നുപേർക്കെതിരെ കേസ്​

പുണെ: മഹാരാഷ്​ട്രയിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ 1000ത്തോളം പേരെ പ​ങ്കെടുപ്പിച്ച്​ മകന്‍റെ വിവാഹവിരുന്ന്​ നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്​. മഹാരാഷ്​ട്ര ബി.ജെ.പി നേതാവും മുൻ എം.പിയുമായ ധനഞ്​ജയ്​ മഹാദിക്കിനും രണ്ടുപേ​ർക്കെതിരെയുമാണ്​ കേസ്​.

മഹാദികിന്‍റെ മകന്‍റെ വിവാഹ വിരുന്നിൽ 1000ത്തിൽ അധികംപേരാണ്​ പ​ങ്കെടുത്തത്​. പുണെയിലെ ലക്ഷ്​മി ലോൺസിലായിരുന്നു വിവാഹം. എൻ.സി.പി നേതാവ്​ ശരദ്​ പവാർ, മുൻ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പ​ങ്കെടുത്തിരുന്നു. സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിന്​ വിലക്കേർപ്പെടുത്തുകയും വിവാഹചടങ്ങളുകളിൽ 200 പേരെ മാത്രമേ പ​ങ്കെടുപ്പിക്കാവൂ എന്ന്​ പ്രദേശിക അധികൃതർ നിർദേശം നൽകുകയും ചെയ്​തിരുന്നു.

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചാണ്​ വിവാഹ വിരുന്ന്​ സംഘടിപ്പിച്ചതെന്ന്​ മനസിലായതോടെ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. മഹാദികിന്​ പുറമെ ലക്ഷ്​മി ലോൺസിന്‍റെ ഉടമക്കെതിരെയും മാനേജർക്കെതിരെയും കേസെടുത്തു.

രണ്ടാഴ്ചയായി കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും നിയന്ത്രണം ശക്തമാക്കിയിരുന്നു. ആൾക്കൂട്ടത്തിന്​ വിലക്കേർ​െപ്പടുത്തുകയും മാസ്​ക്​, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ നിർബന്ധമായി പാലിക്കാൻ നിർദേശിക്കുകയും ചെയ്​തിരുന്നു. 


Tags:    
News Summary - BJP leader, 2 others booked for flouting Covid-19 rules at marriage reception in Pune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.