ന്യൂഡൽഹി: വീടിന് പിന്നിലായി മാധ്യമങ്ങൾക്കായി പ്രത്യേകം കെട്ടിയൊരുക്കിയ ഷാമിയാ ന. പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ഇടമുറിയാതെ കൊടുത്തുകൊണ്ടിരിക്കാൻ മാധ്യമപ് രവർത്തകർക്കായി അതിനോടുചേർന്നുതന്നെ പ്രത്യേകം പന്തലിട്ട് ഒരുക്കിയ ഭക്ഷണശാല. ഏതെങ്കിലും ഒരു മുതിർന്ന നേതാവെത്തിയെങ്കിൽ എന്ന ആകാംക്ഷയിൽ പന്തലിൽനിന്ന് പുറത്തുവന്ന് മൈക്കും പിടിച്ച് നിൽക്കുകയാണ് ഒരു ഡസനോളം ലേഖകർ. ഒാരോ തെരഞ്ഞെടുപ്പ് ഫലം വരുേമ്പാഴും തത്സമയ സംപ്രേഷണത്തിനും പ്രതികരണങ്ങളെടുക്കാനും നൂറുകണക്കിന് മാധ്യമപ്രവർത്തകർ വരാറുള്ള ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് രണ്ട് ഡസൻപേർ പോലും തികച്ചില്ല.
സംബിത് പത്രയടക്കം ബി.ജെ.പി വക്താക്കൾ ഇടക്കിടെ പുറത്തുവരുന്നുണ്ടെങ്കിലും പതിവായി പൊതിയാറുള്ളവരൊന്നുമില്ല. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന് പകരംപോലും ഉയർത്തിക്കാട്ടിയിരുന്ന നിർണായകസ്വാധീനമുണ്ടെന്ന് വിശേഷിപ്പിച്ച കൈലാഷ് വിജയവർഗ്യ എത്തിയപ്പോഴും ഒാടിയടുക്കാനാളില്ല.
മകൻ പിറകിലായതുകൊണ്ടുകൂടിയാകാം അങ്ങേയറ്റം ഖിന്നനായിട്ടാണ് ഒാഫിസിനകത്തേക്ക് കയറിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും എന്ത് സംഭവിച്ചുവെന്ന് ചോദിച്ചപ്പോൾ ഫലം വരെട്ട, രണ്ടും ഞങ്ങൾ ഭരിക്കുമെന്ന് പറയുന്നത് ഉച്ചക്ക് ശേഷമാണ്.
അപ്പോൾ ഛത്തിസ്ഗഢിലെന്താണ് പറ്റിയതെന്ന് ചോദിച്ചു. ഛത്തിസ്ഗഢിലെ പരാജയം അപ്രതീക്ഷിതമാണെന്നായിരുന്നു മറുപടി. മാധ്യമപ്രവർത്തകരോട് പന്തലിൽ പോയിരിക്കാൻ ഇടക്കിടെ പറയുന്നുണ്ട് മാധ്യമപ്രവർത്തകരുടെ ചുമതലയുള്ള നേതാവ്. അമിത് ഷാ വരുമോ എന്ന് ചോദിച്ചപ്പോൾ വൈകീട്ട് വന്നേക്കാം എന്ന് വിഷാദത്തിൽ ചാലിച്ച മറുപടി. എന്നാൽ പോയിവരാം എന്നുപറഞ്ഞപ്പോൾ ഭക്ഷണം കഴിക്കാതെ പോകരുത് എന്നായി. വോെട്ടണ്ണൽ നാളിന് പ്രത്യേകം ഒരുക്കിയ ഭക്ഷണശാലയിൽ തിക്കും തിരക്കുമില്ല. ആരും ഭക്ഷണം കഴിക്കാനുള്ള താൽപര്യത്തിലല്ല. ശരിക്കും മരണവീട്ടിലെ പ്രതീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.