2024 ലെ തിരഞ്ഞെടുപ്പ് വിജയിക്കാൻ പ്രധാനമന്ത്രി മോദിയും കൂട്ടരും ഏതറ്റംവരേയും പോകുമെന്ന് മുൻ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്. ടി.വി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും തികഞ്ഞ പരാജയമാണ്. സാധാരണ ജനങ്ങൾക്കിടയിൽ സർക്കാർ ഭയവും ഭീതിയും പടർത്തുന്നതായും അധികാരത്തിൽ ഇനിയൊരു അവസരം ജനം ഇവർക്ക് നൽകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ അപകടകാരികളായ ഒരുകൂട്ടം ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും അതിന് നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തിയാണെന്നും മാലിക് പറഞ്ഞു. ഇക്കൂട്ടര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ജനജീവിതം കൂടുതൽ ദുസ്സഹമാകും. ബി ജെ പിയില്‍ നിന്ന് മുക്തി നേടാനുള്ള അവസാന അവസരമാണ് 2024ലെ തിരഞ്ഞെടുപ്പ്.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ വീഴ്ച വരുത്തിയെന്ന ആരോപണവും സത്യപാൽ മാലിക് ആവര്‍ത്തിച്ചു. ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ 40 സൈനികരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍, പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും എന്തെങ്കിലും പറയുന്നതില്‍ നിന്ന് തന്നെ വിലക്കുകയായിരുന്നു. തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ക്കായി വിഷയം രാഷ്ട്രീയവത്ക്കരിക്കപ്പെടുമെന്ന് ഇതോടെ ഞാന്‍ തിരിച്ചറിഞ്ഞു.
അവര്‍ക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല. ഏതുതരം അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ഊഹിക്കാമെന്നും ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രാമക്ഷേത്രത്തിൽ സ്ഫോടനം പോലുള്ള ഹീനകൃത്യങ്ങൾവരെ ആസൂത്രണം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യം മണിപ്പൂര്‍ പോലെ കത്തും. സൗഹാര്‍ദവും നീതിയുമല്ല, അധികാരം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സത്യപാല്‍ മാലിക് ആരോപിച്ചു. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തത് അധികാരത്തിന്റെ മത്ത് പിടിച്ചതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനാകണമെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.