ന്യൂഡൽഹി: കൈയ്യിൽ തോക്കുമായി ആഘോഷ നൃത്തം ചെയ്ത ഉത്തരാഖണ്ഡ് എം.എൽ.എയെ ബി.ജെ.പി പുറത്താക്കി. ഉത്തരാഖണ്ഡ് എം.എൽ.എയ ായ പ്രണവ് സിങ് ചാംപിയനെയാണ് പാർട്ടി പുറത്താക്കിയത്. മാധ്യമ പ്രവര്‍ത്തകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിന് പ്രണവ് സസ്പെൻഷനിലായരുന്നു.
തോക്കുകളേന്തി എം.എല്‍.എ നൃത്തം ചെയ്യുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഉത്തരാഖണ്ഡില്‍ മറ്റാര്‍ക്കും ഇതു ചെയ്യാനാവില്ല എന്ന് അനുയായികള്‍ പ്രണവ് സിങ്ങിനെ പ്രശംസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതിനോടു പ്രണവ് സിങ്ങിന്റെ പ്രതികരണം ഇങ്ങനെ: ''ഉത്തരാഖണ്ഡിലല്ല, ഇന്ത്യയില്‍ തന്നെ ആര്‍ക്കും പറ്റില്ല''
കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ ആയിരുന്നു പ്രണവ് സിങ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിലേക്കുള്ള മടങ്ങിവരവ് അനുയായികളോടൊപ്പം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് വൈറല്‍ ആയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.