Posted On
date_range Updated On
date_range തേങ്ങയുടച്ചാൽ പൊളിയുന്ന റോഡ്: ബി.ജെ.പി വികസനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്
ബി.ജെ.പിയുടെ വികസന പൊള്ളത്തരങ്ങളെ പരിഹസിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചാൽ പൊളിയുന്ന റോഡുകളാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്ന വികസന മാതൃകയെന്ന് അഖിലേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് കോടി രൂപ മുടക്കി നിർമിച്ച റോഡിന്‍റെ ഉദ്ഘാടന വേളയിൽ തേങ്ങ ഉടച്ചതിനെ തുടർന്ന് റോഡ് പൊളിഞ്ഞിരുന്നു.
ഇതിൽ സംബന്ധിക്കാൻ എത്തിയ ബി.ജെ.പി എം.എൽ.എ തുടർന്ന് ഉദ്ഘാടനം നടത്താെത മടങ്ങുകയും ചെയ്തിരുന്നു. ഇത് സൂചിപ്പിച്ചാണ് അഖിലേഷിന്‍റെ പരിഹാസം. മഥുര പ്രശ്നം ഒക്കെ ഉയർത്തി കൊണ്ടുവന്ന് ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുക്കാനാണ് ബി.ജെ.പി ശ്രമമെന്നും എൻ.ഡി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അഖിലേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.