(പ്രതീകാത്മക ചിത്രം)
മുംബൈ: നഗരത്തിലെ മൃഗശാലയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ബൈക്കുള നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി നേതാവ് നിതിൻ ബങ്കാറാണ് പ്രതിഷേധവുമായി മുന്നിലുള്ളത്. വീർമാത ജിജാബായ് ഭോസാലെ ബൊട്ടാണിക്കൽ ഉദ്യാൻ മൃഗശാലയിലാണ് (റാണി ബാഗ്) പെൻഗ്വിൻ കുഞ്ഞുങ്ങൾ ജനിച്ചത്.
റാണി ബാഗിലേക്ക് വിദേശത്തുനിന്ന് പെൻഗ്വിനുകളെ കൊണ്ടുവന്നപ്പോൾ അവയുടെ പേരുകൾ ഇംഗ്ലീഷിലാണെന്നത് ഞങ്ങൾ അംഗീകരിച്ചു. എന്നാൽ മഹാരാഷ്ട്രയുടെ മണ്ണിൽ ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മറാത്തി പേരുകൾ തന്നെ നൽകണം -നിതിൻ ബങ്കാർ പറഞ്ഞു. ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബി.എം.സി) ആവർത്തിച്ച് ആവശ്യം ഉന്നയിച്ചിട്ടും പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറാത്തിക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ചിട്ടുണ്ടെങ്കിൽ പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരുകൾ നൽകാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.