ന്യൂഡൽഹി: വാർത്തകൾ ശരിേയാ വ്യാജേമാ ആവെട്ട, ഏതു സന്ദേശവും വൈറലാക്കാൻ പാർട്ടിയുടെ വാട്സ്ആപ് ഗ്രൂപ്പുകൾക്ക് കഴിയുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. പത്രങ്ങളിൽ അച്ചടിച്ചുവരുന്ന എല്ലാ വ്യാജവാർത്തകളും ബി.ജെ.പി വാട്സ്ആപ് വഴി നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയിൽ സംഘടിപ്പിച്ച പാർട്ടിയുടെ സമൂഹമാധ്യമ വളൻറിയർമാരുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിെൻറ വിഡിയോ പുറത്തുവന്നു.
പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെയാണ്; ഒരു വർഷം മുമ്പ് ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സമൂഹമാധ്യമ വളൻറിയർമാർ രണ്ടു വലിയ വാട്സ്ആപ്ഗ്രൂപ്പുകളുണ്ടാക്കി. ഒന്നിൽ 15 ലക്ഷവും മറ്റേതിൽ 17 ലക്ഷം അംഗങ്ങളുമാണുള്ളത്. എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് അതിൽ സന്ദേശമെത്തും. നമുക്ക് സമർഥനായ ഒരു വളൻറിയർ ഉണ്ട്. ഞാൻ പറഞ്ഞതുപോലെ, സന്ദേശങ്ങൾ താേഴത്തട്ടിൽ നിന്നും മുകളിലേക്കും തിരിച്ചും എത്തിക്കും. ഒരിക്കൽ, അവൻ അഖിലേഷ് യാദവ് മുലായം സിങ്ങിനെ തല്ലിയെന്ന് ഗ്രൂപ്പിൽ ഇട്ടു. നമ്മുടെ വളൻറിയർമാർ അത് വ്യാപകമായി പ്രചരിപ്പിച്ചു. സംഭവം നടന്നിെട്ടാന്നുമില്ല. അന്ന് അഖിലേഷ് യാദ്വ് മുലായം സിങ്ങിെൻറ അടുത്തുനിന്ന് 600 കി.മീറ്റർ അകലത്തിലായിരുന്നു.
പത്തുമണിയോടെ അറിഞ്ഞില്ലേ, അഖിലേഷ് മുലായം സിങ്ങിനെ തല്ലിയത് എന്നുചോദിച്ചുകൊണ്ട് എനിക്ക് ഫോണുകൾ വന്നു തുടങ്ങി. കാരണം, വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതാണ്. വാർത്തകൾ സത്യമോ വ്യജമോ എരിവും പുളിയും ചേർന്നതോ ആവെട്ട, നമുക്കുവേണ്ടത് ജനങ്ങളെയാണ്. ഇത് നമ്മളെക്കൊണ്ട് മാത്രമേ സാധിക്കൂ. നമുക്ക് 32 ലക്ഷം പേരുള്ള വാട്സ്ആപ് ഗ്രൂപ്പുണ്ടെന്നും അമിത് ഷാ പ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.