Posted On
date_range Updated On
date_range ജന്മദിനാഘോഷം അതിരുവിട്ടു; മഞ്ഞ് സ്പ്രേയിൽ നിന്ന് യുവാവിന്‍റെ മുഖത്തിന് തീപിടിച്ചു -വീഡിയോ വൈറൽ
ന്യൂഡൽഹി: ജന്മദിനാഘോഷത്തിനിടെ യുവാവിന്‍റെ മുഖത്തിന് തീപിടിച്ച വീഡിയോ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളുള്ളത്. യുവാവും സുഹൃത്തുക്കളുംചേർന്ന് ബെർത്ത് ഡെ കേക്ക് മുറിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഇതിനിടെ സുഹൃത്തുക്കളിൽ ചിലർ എതിർവശത്തുനിന്ന് യുവാവിന്‍റെ മുഖത്തേക്ക് സ്നോ ഫോം സ്പ്രേ ചെയ്യുകയായിരുന്നു.
കത്തിച്ചുവച്ചിരുന്ന പൂത്തിരികളിൽ നിന്ന് സ്നോഫോമിലേക്കും അവിടെ നിന്ന് യുവാവിന്‍റെ മുഖത്തേക്കും തീ പടർന്നു. നിമിഷനേരംകൊണ്ട് യുവാവിന്‍റെ തലയിലും മുടിയിലുമെല്ലാം തീ പടർന്നുപിടിച്ചതും അയാൾ ഓടി മാറുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോ ലക്ഷക്കണക്കിനുപേരാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.