അക്കൗണ്ടിലെത്തിയ പണം പച്ചക്കറി-മത്സ്യ കച്ചവടത്തിന്‍റേതെന്ന്​ ബിനീഷ്​ കോടിയേരി

ബംഗളൂരു: ത​െൻറ അക്കൗണ്ടിലെത്തിയ പണം​ പച്ചക്കറി -മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന്​ ലഭിച്ചതാണെന്ന്​ ബിനീഷ്​ കോടിയേരി. മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കർണാടക ഹൈകോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വാദത്തിനി​െടയാണ്​ ബിനീഷി​നുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഗുരു കൃഷ്​ണകുമാർ ഇക്കാര്യം കോടതിയെ അറിയിച്ചത്​.

നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ രജിസ്​റ്റർ ചെയ്​ത മയക്കുമരുന്ന്​ കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ്​ അനൂപിന്​ ബിനീഷ്​ സാമ്പത്തിക സഹായം നൽകിയതായും ബിനീഷി​െൻറ അക്കൗണ്ടുകളിലെത്തിയ വൻ തുക ഇത്തരത്തിൽ ബിസിനസിൽനിന്ന്​ ലഭിച്ചതായുമാണ്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റി​െൻറ (ഇ.ഡി) വാദം. അതേസമയം, കേസിൽ ജാമ്യഹരജി പരിഗണിക്കുന്നത്​ മേയ്​ 19 ലേക്ക്​ മാറ്റി.

പിതാവ്​ കോടിയേരി ബാലകൃഷ്​ണ​െൻറ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ്​ ജാമ്യാപേക്ഷയുമായി ബിനീഷ്​ ഹൈകോടതിയെ സമീപിച്ചത്​. 

Tags:    
News Summary - Bineesh Kodiyeri said the money in the account belonged to the vegetable and fish trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.