'എന്നത്തേക്കാളും കൂടുതൽ ശുഭാപ്തി വിശ്വാസം വന്നു' -മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബിൽഗേറ്റ്സ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കു പിന്നാലെ ബ്ലോഗ് പോസ്റ്റുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ്. മോദിയുമായുള്ള കൂടിക്കാഴ്ച ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിവയിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെ കുറിച്ച് കൂടുതൽ ശുഭാപ്തി വിശ്വാസം നൽകിയെന്നാണ് അദ്ദേഹം ബ്ലോഗിൽ കുറിച്ചത്.

''ബിൽ ഗേറ്റ്‌സിനെ കാണാനും പ്രധാന വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്താനും സാധിച്ചതിൽ സന്തോഷമുണ്ട്. മികച്ചതും സുസ്ഥിരവുമായ ലോകം സൃഷ്ടിക്കാനുള്ള വിനയവും അഭിനിവേശവും അദ്ദേഹത്തിൽ വ്യക്തമായി കാണാം’’– എന്ന് ബ്ലോഗിനു മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

''ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, മറ്റു നിർണായക മേഖലകൾ എന്നിവയിൽ ഇന്ത്യയിൽ നടക്കുന്ന നൂതനമായ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ച് ഈ ആഴ്ച ഇന്ത്യയിൽ ഉണ്ടായിരുന്നു. ലോകം വളരെയധികം വെല്ലുവിളികൾ നേരിടുന്ന സമയത്ത്, ഇന്ത്യയെപ്പോലെ ചലനാത്മകവും ക്രിയാത്മകവുമായ ഒരു സ്ഥലം സന്ദർശിക്കുന്നത് പ്രചോദനകരമാണ്. സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്നതുമായ ധാരാളം വാക്സിനുകൾ നിർമിക്കാനുള്ള അതിശയകരമായ കഴിവ് ഇന്ത്യക്കുണ്ട്. അവയിൽ ചിലത് ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ്. ഇന്ത്യയിൽ നിർമിച്ച വാക്സിനുകൾ പകർച്ചവ്യാധിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചു​​'' –എന്നാണ് ബിൽ ഗേറ്റ്സ് ബ്ലോഗിൽ കുറിച്ചത്.

Tags:    
News Summary - Bill Gates More Optimistic than ever about India after meet with PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.