ബിഹാർ അഭയകേന്ദ്ര പീഡനം: ജന്തർമന്തറിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ ​െഎക്യനിര

ന്യൂഡൽഹി: ബിഹാറിലെ മുസഫർപൂരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ പീഡനത്തിനിരയായതിനെതിരെ ജന്തർമന്തറിൽ  പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. ആർ.ജെ.ഡി നേതൃത്വം നൽകിയ പരിപാടിയിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, ആർ.ജെ.ഡി നേതാക്കളായ​ തേജസ്വി യാദവ്​, മിസ ഭാരതി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.​െഎ ദേശീയ സെക്രട്ടറി ഡി. രാജ, ലോക്​ താന്ത്രിക്​​ ജനതാദൾ നേതാവ്​ ശരദ്​ യാദവ്​ തുടങ്ങിയവർ അണിനിരന്നു.

കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിതീഷ്​ കുമാർ തയാറാകണമെന്ന്​ പ്രതിപക്ഷ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. തങ്ങൾ രാജ്യത്തെ സ്​ത്രീകൾക്കും പീഡനം നേരിടേണ്ടി വന്നവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ​ രാഹുൽ ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാറിന് ലജ്ജയുണ്ടെങ്കിൽ കുറ്റവാളികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണം. നിങ്ങൾ ഇവിടെ കാണുന്നതു പോലെ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷിത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഒരടി പോലും ഇതിൽ നിന്നു പിന്നോട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. 

Tags:    
News Summary - Bihar's shelter home Rape: Congress and Opposition Party's in Protest -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.