Posted On
date_range Updated On
date_range ബിഹാർ: 2015ലെ സീറ്റുനില
പട്ന: 2015ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസും ഉൾപ്പെട്ടതായിരുന്നു മഹാസഖ്യം. ആകെയുള്ള 243 സീറ്റിൽ 178 സീറ്റുകളും ഇവർക്കായിരുന്നു ലഭിച്ചത്. വോട്ടുശതമാനം 41.9.
ബി.ജെ.പിയുടെ എൻ.ഡി.എ സഖ്യത്തിനാവട്ടെ 58 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ, പിന്നീട് നിതീഷിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു, ബി.ജെ.പിയോടൊപ്പം പോയി. അതോടെ മഹാസഖ്യം തകർന്നു.
ഇത്തവണ മുന്നണി സമവാക്യം മാറിമറിഞ്ഞു. ജെ.ഡി.യു -ബി.ജെ.പി അടങ്ങിയ എൻ.ഡി.എ സഖ്യവും ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതുപാർട്ടികൾ ഉൾപ്പെടുന്ന മഹാസഖ്യവും തമ്മിലാണ് മത്സരം. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പിെൻറ ഫലം ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ അറിയാം.
2015ലെ കക്ഷി തിരിച്ചുള്ള സീറ്റ് നില (ബ്രാക്കറ്റിൽ വോട്ടുശതമാനം):
ആര്‍.ജെ.ഡി- 80 (18.4%)
ജെ.ഡി.യു -71 (16.8%)
കോണ്‍ഗ്രസ് 23 (6.7%)
ബി.ജെ.പി 53 (24.4%)
എൽ.ജെ.പി -രണ്ട് (4.8%)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.