പാട്ന: അടിവസ്ത്രം ധരിച്ച എം.എൽ.എ ട്രെയിനിലൂടെ നടന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യാത്രക്കാരൻ. എം.എൽ.എ ഗോപാൽ മണ്ഡൽ മദ്യപിച്ചിരുന്നുവെന്നും തന്‍റെ സ്വർണമോതിരം മോഷ്ടിച്ചുവെന്നുമാണ് യാത്രക്കാരനായ പ്രഹ്ലാദ് പാസ്വാന് പരാതി നൽകി.
മദ്യപിച്ചാണ് എം.എൽ.എ ട്രെയിനിലൂടെ നടന്നത്. ഇയാൾ തന്‍റെ സ്വർണമോതിരം മോഷ്ടിച്ചുവെന്നും പരാതിയിൽ പാസ്വാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ത്രീ യാത്രക്കാർ ഉണ്ടായിരുന്ന കമ്പാർട്ട്മെന്റിൽ ബിഹാർ എം.എല്‍.എ അടിവസ്ത്രം ധരിച്ച യാത്ര ചെയ്തത് വിവാദമായിരുന്നു. ഇത് ചോദ്യം ചെയ്ത സഹയാത്രികനെ എം.എൽ.എ അസഭ്യം പറഞ്ഞെന്നും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
അതേസമയം, തന്‍റെ വയറിന് സുഖമില്ലായിരുന്നെന്നും തിടുക്കത്തിൽ ശൗചാലയത്തിൽ പോയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് എം.എൽ.എയുടെ വിശദീകരണം. താൻ സഹയാത്രികരോട് മോശമായി സംസാരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.