പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ െചരുപ്പൂരി അടിക്കണമെന്ന് ബീഹാർ മന്ത്രി അബ്ദുൽ ജലീൽ മസ്താൻ. കേന്ദ്ര സർക്കാറിെൻറ നോട്ട് പിൻവലിക്കൻ നടപടിക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൻറെ ഭാഗമായി ഫെബ്രുവരി 22ന് മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന െചയ്യവെയാണ് മസ്താൻ ഇൗ പരാമർശം നടത്തിയത്.
മോദിയെ നക്സലൈറ്റ് എന്നും കൊള്ളക്കാരനെന്നും മന്ത്രി വിശേഷിപ്പിക്കുന്ന വിഡിയോ നവമാധ്യമങ്ങളിൽ വൈറലായി. മന്ത്രിയുടെ പ്രസംഗം കേട്ട അനുയായികൾ മോദിയുടെ ചിത്രത്തിൽ ചെരുപ്പുകൊണ്ട് അടിക്കുന്ന മറ്റൊരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ബി.ജെ.പി നിയസഭ അംഗങ്ങൾ ബീഹാർ നിയമസഭയിൽ ബഹളം വെക്കുകയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് ഖേദ പ്രകടനവുമായി മസ്താൻ രംഗത്തെത്തിയിട്ടുണ്ട്. തെൻറ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം വാക്കുകൾ ഉപയോഗിച്ചത് ശരിയായില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരിച്ചിട്ടുണ്ട്.
നോട്ട് പിൻവലിച്ചതിെന തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ ഏത് ശിക്ഷയും നേരിടാൻ താൻ തയാറായിക്കൊള്ളാം എന്ന മോദിയുടെ പ്രസ്താവനയുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രി ഇൗ പരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.