അവസാനഘട്ടം; ബിഹാർ ഇന്ന് ബൂത്തിലേക്ക്, വോട്ടെടുപ്പ് 122 സീറ്റുകളിൽ

പട്ന: നിതീഷ് കുമാർ സർക്കാറിലെ അര ഡസനിലധികം മന്ത്രിമാർ ഉൾപ്പെടെ 1,302 സ്ഥാനാർഥികളെ തെരഞ്ഞെടുക്കാൻ 3.7 കോടി വോട്ടർമാർ ഇന്ന് ബൂത്തുകളിലെത്തും. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

ഭരണകക്ഷിയായ എൻ‌.ഡി‌.എയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും തമ്മിലാണ് മത്സരം. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സീതാമർഹി, മധുബാനി, സുപോൾ, അരാരിയ, കിഷൻഗഞ്ച് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിത്.

മുസ്‍ലിം ജനസംഖ്യ കൂടിയ സീമാഞ്ചൽ മേഖലയിലാണ് ഈ ജില്ലകളിൽ ഭൂരിഭാഗവും. ഇവിടെ ന്യൂനപക്ഷ പിന്തുണയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻഡ്യ സഖ്യത്തിന് ഏറെ നിർണായകമാണ് ഈ ഘട്ടം.

Tags:    
News Summary - Bihar Final phase goes to the booths today, voting in 122 seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.