ബിഹാറിൽ എൻ.ഡി.എ

പ​ട്​​ന: അ​നി​ശ്ചി​ത​ത്വ​വും ആ​കാം​ക്ഷ​യും മു​റ്റി​നി​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൽ ബി.​ജെ.​പി, ജെ.​ഡി.​യു ക​ക്ഷി​ക​ള​ട​ങ്ങു​ന്ന എ​ൻ.​ഡി.​എ സ​ഖ്യം കേ​വ​ല ഭൂ​രി​പ​ക്ഷത്തോടെ അധികാരത്തിലേക്ക്​. 243 അം​ഗ സ​ഭ​യി​ൽ എ​ൻ.​ഡി.​എ 125 സീ​റ്റു​കൾ സ്വന്തമാക്കിയാണ്​ ഭരണത്തിലേറുന്നത്​. ആ​ർ.​ജെ.​ഡി-​കോ​ൺ​ഗ്ര​സ്​-​ഇ​ട​ത്​ കക്ഷികളടങ്ങിയ മ​ഹാ​സ​ഖ്യത്തി​െൻറ പോരാട്ടം 110 സീ​റ്റു​ക​ളി​ൽ അവസാനിച്ചു. 15 മണിക്കൂർ നീണ്ടു നിന്ന വോ​ട്ടെണ്ണലിനൊടുവിലാണ്​ അന്തിമ ചിത്രം തെളിഞ്ഞത്​.

ബുധനാഴ്​ച പുലർച്ച വരെ നീണ്ട വോ​​ട്ടെ​ണ്ണ​ലി​നെ​ക്കു​റി​ച്ച്​ മ​ഹാ​സ​ഖ്യം വ്യാ​പ​ക പ​രാ​തി​യാണുയർത്തിയത്​. 75 സീ​റ്റ്​ സ്വ​ന്ത​മാ​ക്കിയ ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​െൻറ ആ​ർ.​ജെ.​ഡി​യാ​ണ്​ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. ജെ.​ഡി​.യു​വി​നെ പി​ന്നി​ലാ​ക്കി ബി.​ജെ.​പി 74 സീ​റ്റിൽ വിജയിച്ച്​ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യി.ബിഹാറിൽ നി​തീ​ഷ്​ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​വു​മെ​ന്ന് ബി.​ജെ.​പി ആവർത്തിച്ചു.

2015ൽ 71 ​സീ​റ്റു​ണ്ടാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​റി‍െൻറ ജെ.​ഡി.​യു 43 സീ​റ്റ്​ മാ​ത്ര​മാ​ണ്​ നേടിയത്​. 70 സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സി​ന്​ 19 സീ​റ്റ്​ കൊണ്ട്​ തൃപ്​തിപ്പെടേണ്ടി വന്നു. ക​ഴി​ഞ്ഞ ത​വ​ണ 27 സീ​റ്റ്​ ല​ഭി​ച്ചി​രു​ന്നു.

അഞ്ചിട​ങ്ങ​ളി​ൽ വി​ജ​യി​ച്ച അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.െ​എ.​എം.െ​എ.​എം മു​സ്​​ലിം ഭൂ​രി​പ​ക്ഷ​പ്ര​ദേ​ശ​മാ​യ സീ​മാ​ഞ്ച​ൽ മേ​ഖ​ല​യി​ലാ​ണ്​ നേ​ട്ട​മു​ണ്ടാ​ക്കി​യത്​.

മ​ഹാ​സ​ഖ്യ​ത്തി​നൊ​പ്പം നി​ന്ന്​ മ​ത്സ​രി​ച്ച ഇ​ട​തു​ പാ​ർ​ട്ടി​ക​ൾ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി. 12 സീറ്റുകൾ നേടിയ സി.​പി.​ഐ-​എം.​എ​ൽ വൻ കുതിപ്പാണ്​നടത്തിയത്​. സി.​പി.​എ​മ്മും സി.​പി.​ഐ​യും ര​ണ്ടു സീ​റ്റു​ക​ൾ വീ​തം നേ​ടി ഇടതുകക്ഷികളുടെ തിരിച്ചുവരവിന്​ ബലം പകർന്നു.

ലാ​ലു​വി‍െൻറ മ​ക​നും മു​ഖ്യ​മ​ന്ത്രി​സ്​​ഥാ​നാ​ർ​ഥി​യു​മാ​യ തേ​ജ​സ്വി യാ​ദ​വ്​ രഘോപുരിൽ വൻ വിജയം നേടി. ലാ​ലു​വി‍െൻറ മൂ​ത്ത മ​ക​ൻ തേ​ജ്​ പ്ര​താ​പ്​ യാ​ദ​വ്, മു​ൻ മു​ഖ്യ​മ​ന്ത്രി ജി​ത​ൻ റാം ​മാ​ഞ്ചി എ​ന്നി​വ​രും വി​ജ​യി​ച്ച പ്ര​മു​ഖ​രി​ൽ പെ​ടും.

ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൻ.​ഡി.​എ​യും 15 വ​ർ​ഷ​ത്തെ നി​തീഷി​െൻറ ഭ​ര​ണ​ത്തി​ന്​ അ​ന്ത്യം കു​റി​ക്കാ​ൻ മ​ഹാ​സ​ഖ്യ​വും ന​ട​ത്തി​യ അ​ത്യ​ന്തം വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ.​ജെ.​ഡി​യും ബി.​ജെ.​പി​യും നി​ല മെ​ച്ച​പ്പെ​ടു​ത്തി. എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന പാസ്വാ​െൻറ എ​ൽ.​ജെ.​പി ഇ​ത്ത​വ​ണ ഒ​റ്റ​ക്കു​ മ​ത്സ​രി​ച്ച്​​ ഒ​രു സീ​റ്റി​ലൊ​തു​ങ്ങി​യെ​ങ്കി​ലും ജെ.​ഡി.​യു​വി​ന്​ ക​ന​ത്ത പ​രി​ക്കേ​ൽ​പി​ക്കാ​ൻ ​സാ​ധി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യും വോട്ടർമാരെ അഭിനന്ദിച്ച്​ ട്വീ​റ്റ്​ ചെ​യ്​​തു. നി​തീഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​നുള്ള നടപടികളുമായി ബി.​ജെ.​പി മുന്നോട്ട്​ ​പോവുകയാണ്​​. 

Full View


2020-11-10 20:09 IST

വോ​ട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത്​ ഷാ നിതീഷ്​ കുമാറുമായി ചർച്ച നടത്തി. ഇഞ്ചോടിഞ്ച്​ പോരാട്ടം നടക്കുന്നതിനിടെയാണ്​ നിതീഷുമായുള്ള ഷായുടെ ചർച്ച. നിലവിൽ പുറത്തുവന്ന ഫലങ്ങൾ പ്രകാരം ജെ.ഡി.യു​വിനേക്കാൾ കൂടുതൽ സീറ്റ്​ നേടിയിരിക്കുന്നത്​ ബി.ജെ.പിയാണ്​.

2020-11-10 19:31 IST

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തുടരുമ്പോൾ നിതീഷ് കുമാറിൻെറ ജെ.ഡി.യു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 39 സീറ്റിലാണ് ജെ.ഡി(യു) മുന്നേറ്റമുള്ളത്. നിതീഷിനെ തറപറ്റിക്കുമെന്ന് പ്രഖ്യാപിച്ച് സഖ്യത്തിൽ നിൽക്കാതെ മത്സരിച്ച എൽ.ജെ.പിയുടെ ചിരാഗ് പാസ്വാന്‍റെ കുതന്ത്രം ഫലം കാണുന്നതായാണ് വിലയിരുത്തൽ.

2020-11-10 19:18 IST

ബിഹാർ തെരഞ്ഞെടുപ്പ്​ ഫലം മാറ്റമുണ്ടാക്കിയിെല്ലങ്കിലും മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന്​ എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ. കാമ്പയിനിൽ എന്താണ്​ കണ്ടത്​ ഒരു വശത്ത്​ ദീർഘകാലം ഗുജറാത്ത്​ മുഖ്യമന്ത്രിയും പിന്നീട്​ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറും എന്നാൽ മറുവശത്ത്​ പരിചയ സമ്പത്ത്​ കുറഞ്ഞ യുവാവായ തേജസ്വി യാദവുമാണെന്നും ശരത്​ പവാർ പറഞ്ഞു.

2020-11-10 18:39 IST

മഹാസഖ്യത്തി​െൻറ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാർട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന്​ ലോക്​സഭയിലെ കോൺഗ്രസ്​ നേതാവ്​ അധീർ രഞ്​ജൻ ചൗധരി കുറ്റപ്പെടുത്തി. കാര്യങ്ങളെ വലിയ അളവിൽ തങ്ങൾക്ക്​ ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റാൻ ഉവൈസിയു​​െട പാർട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്ന്​ അദ്ദേഹം ആ​േരാപിച്ചു. 

2020-11-10 18:35 IST

ബിഹാർ തെരഞ്ഞെടുപ്പി​െൻറ പൂർണമായ ഫലം രാത്രിയോടെ മാത്രമേ പുറത്തു വരുവെന്ന സൂചനകൾ നൽകി തെരഞ്ഞെടുപ്പ്​ കമീഷൻ. കോവിഡ്​ ചട്ടങ്ങൾ പൂർണമായും പാലിച്ചാണ്​ വോ​ട്ടെണ്ണൽ പുരോഗമിക്കുന്നതെന്നും കമ്മീഷൻ അറിയിച്ചു.

2020-11-10 18:27 IST

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മൗനം തുടർന്ന ജെ.ഡി.യു ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുമായി രം​ഗത്ത്. മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നിതീഷ്കുമാറിന് അഭിനന്ദനങ്ങൾ, അദ്ദേഹം 24 കാരറ്റ് സ്വർണമാണെന്നും ചൂണ്ടിക്കാട്ടുന്ന പോസ്റ്ററുകൾ ജെ.ഡി.യും ഒാഫീസിന് മുന്നിൽ ഉയർന്നു. 



 


2020-11-10 16:07 IST

എൻ.ഡി.എ മുന്നേറ്റം തുടരുമ്പോഴും ശുഭപ്രതീക്ഷയിൽ ആർ.ജെ.ഡി. കുറേ വോട്ടുകൾ ഇനിയും എണ്ണാനുണ്ടെന്നും പല ജില്ലകളിൽ നിന്നും നല്ല വാർത്തകളാണ് വന്ന് കൊണ്ടിരിക്കുന്നതെന്നും ആർ.ജെ.ഡി ട്വീറ്റ് ചെയ്തു.

2020-11-10 15:48 IST

ദർബാംഗ മേഖലയിലെ നാല് നിയമസഭാ സീറ്റിൽ മൂന്നു സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ ജെ.ഡി.യുവും ജയിച്ചു. ബി.ജെ.പി സ്ഥാനാർഥികളായ സഞ്ജയ് സരോഗി(ദർബാംഗ സിറ്റി), ജിവീഷ് കുമാർ (ഝലേ), മുരാരി മോഹൻ (കേവാതി) എന്നിവരാണ് വിജയിച്ചത്. ജെ.ഡി.യും സ്ഥാനാർഥി വിനയ് ചൗധരി ബേനിപൂരിൽ നിന്നാണ് ജയിച്ചത്. 

2020-11-10 15:13 IST

വോ​ട്ടെണ്ണൽ പൂർത്തിയാകാൻ രാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിപ്പ്. കോവിഡ്​ ​സാഹചര്യവും പ്രോ​ട്ടോ​ക്കോൾ നിയന്ത്രണങ്ങളുമുള്ളതിനാലാണ്​ വോ​ട്ടെണ്ണൽ വൈകുന്നതെന്നും തെരഞ്ഞെടുപ്പ് കമീഷൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു 

2020-11-10 14:47 IST

ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മഞ്ചി ഇമാംഗഞ്ചിൽ മുന്നേറുന്നു. ആർ.ജെ.ഡി സ്ഥാനാർഥി ഉദയ് നാരായൺ ചൗധരി തൊട്ടു പിന്നിൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.