ഇരട്ട എൻജിൻ സർക്കാർ ബിഹാറിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളാണ് വോട്ടായത് –കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി.
പട്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, ഭരണകക്ഷിയായ എൻ.ഡി.എ മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുമെന്ന് വ്യക്തം. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം 207 സീറ്റുകളിലാണ് എൻ.ഡി.എ മുന്നേറുന്നത്. 94 സീറ്റുകളിൽ ലീഡുയർത്തുന്ന ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നിതീഷ് കുമാറിന്‍റെ ജെ.ഡി.യു 81 സീറ്റുകളിൽ മുന്നേറുന്നുണ്ട്. മുന്നണിയിലെ മറ്റ് പ്രധാന പാർട്ടികളായ ചിരാഗ് പസ്വാന്‍റെ എൽ.ജെ.പി 22 സീറ്റുകളിലും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം അഞ്ച് സീറ്റുകളിലും മുന്നേറുന്നു.
പ്രതിപക്ഷ മുന്നണിയായ മഹാസഖ്യം 28 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇതിൽ 24 സീറ്റുകളിൽ ആർ.ജെ.ഡി മുന്നേറുമ്പോൾ കോൺഗ്രസ് പാർട്ടികൾ രണ്ട് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആർ.ജെ.ഡിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനമാണിത്. നിർണായക സ്വാധീനം ചെലുത്തിയേക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരിടത്തും ലീഡ് ചെയ്യാനാകുന്നില്ല. തുടക്കത്തിൽ നാല് സീറ്റുകളിൽ വരെ മുന്നേറിയ ശേഷം പിന്നാക്കം പോകുകയായിരുന്നു. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും ബി.ജെ.പി സ്ഥാനാർഥിക്ക് പിന്നിലാണ്.
ഇത്തവണത്തെ അന്തിമ കക്ഷിനില വൈകാതെ വ്യക്തമാകും.
ഇരട്ട എൻജിൻ സർക്കാർ ബിഹാറിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളാണ് വോട്ടായത് –കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി.
തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി പരിശോധിക്കുമെന്ന് ജൻ സുരാജ് പാർട്ടി. നിലവിൽ ഒരു സീറ്റിൽ പോലും പാർട്ടിക്ക് മുന്നേറ്റമില്ല.
ബിഹാർ തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന് ശശി തരൂർ എംപി. ഗൗരവമായ ആത്മപരിശോധന നടത്തണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പാടെ തകർന്ന് നാല് സീറ്റിൽ മാത്രമായി. എൻ.ഡി.എക്ക് ഒപ്പമുള്ള എൽ.ജെ.പി(റാംവിലാസ്) 19 സീറ്റിൽ മുന്നേറുകയാണ്. ഇടതുകക്ഷികൾക്കും വലിയ തിരിച്ചടിയാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പ്രകടനത്തിൽ പാടെ പിന്നിലായി.
95 സീറ്റുമായി ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായപ്പോൾ ജെ.ഡി.യു 84 സീറ്റുമായി വൻ മുന്നേറ്റമുണ്ടാക്കി. അതേസമയം, 2020ലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആർ.ജെ.ഡി 25 സീറ്റിൽ ഒതുങ്ങി.
എക്സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്നാണ് എൻ.ഡി.എയുടെ തേരോട്ടം. നിലവിൽ 207 സീറ്റിലാണ് എൻ.ഡി.എ ജയത്തിലേക്ക് നീങ്ങുന്നത്. പ്രതിപക്ഷ സഖ്യത്തിന് വെറും 29 സീറ്റ് മാത്രമാണുള്ളത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍.ഡി.എ അധികാരത്തുടര്‍ച്ച നേടിയപ്പോള്‍, പത്താം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് കടക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.