പട്ന: രാജ്യം ഉറ്റുനോക്കിയ ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് വൻ മുന്നേറ്റം. എക്സിറ്റ്പോൾ പ്രവചനങ്ങളേപ്പോലും മറികടക്കുന്ന മുന്നേറ്റമാണ് ബിഹാറിൽ എൻ.ഡി.എ നടത്തിയത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നിലവിൽ എൻ.ഡി.എക്ക് 190ലേറെ സീറ്റുകളിൽ ലീഡുണ്ട്. കഴിഞ്ഞ തവണ നൂറിലേറെ സീറ്റുകളിൽ വിജയിച്ച ഇൻഡ്യ സഖ്യം 50 സീറ്റിനും താഴെ പോയി. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റമുണ്ടക്കി. എന്നാൽ, തേജസ്വി യാദവിന്റെ ആർ.ജെ.ഡിക്കും കോൺഗ്രസും എൻ.ഡി.എക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
വോട്ടെണ്ണൽ പുരോഗമിക്കുന്നു. എൻ.ഡി.എ 190 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ മഹാസഖ്യം 49 സീറ്റുകളിലേക്ക് ചുരുങ്ങി. സമീപകാലത്തെ വമ്പൻ വിജയത്തിലേക്കാണ് ബി.ജെ.പി സഖ്യത്തിന്‍റെ മുന്നേറ്റം.
2020ലെ സീറ്റുനില:
ബി.ജെ.പി 74
ജെ.ഡി.യു 43
ആർ.ജെ.ഡി 75
കോൺഗ്രസ് 19
ജെ.എസ്.പി 0
മറ്റുള്ളവർ 32
ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് വ്യക്തമായ മുന്നേറ്റം. 150 സീറ്റുകളിലാണ് എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യത്തിന്റെ മുന്നേറ്റം 74ൽ ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.