കുഞ്ഞുങ്ങളുടെ കൂട്ടമരണ കാരണം ലിച്ചിയല്ല; ആസ്​ബസ്​റ്റോസാകാമെന്ന്​ ഡോക്​ടർമാർ

പട്​ന: ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരണത്തിന്​ കീഴടങ്ങേണ്ടിവരുന്ന ദുരവസ്​ഥ അവസാനിക്കുന്നില്ല. ശനിയാഴ്​ചയോടെ മരണം 150ലേറെയായി. എന്നാൽ, ശ്രീകൃഷ്​ണ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ 113 പേരും കെജ്​രിവാളിൽ 21 പേരുമാണ ്​ മരിച്ചതെന്നാണ്​ ഔദ്യോഗിക അറിയിപ്പ്​. അതിനിടെ, മരണം കവർന്ന ക​ുഞ്ഞുങ്ങളുടെ വീടുകൾ ഒരു സംഘം ഡോക്​ടർമാർ സന്ദർശിച്ചു. മസ്തിഷ്ക ജ്വരത്തി​​െൻറ പ്രഭവകേന്ദ്രമെന്ന്​ കരുതുന്ന മുസഫർപൂരിൽ മരിച്ച കുട്ടികളുടെ വീടുകളാണ്​ സന്ദർശിച്ചത്​. കൂട്ടമരണ കാരണം വീടുകളുടെ മേൽക്കൂരയൊരുക്കാൻ ഉപയോഗിച്ച ആസ്​ബസ്​റ്റോസാകാമെന്ന​ നിഗമനം ഡോക്​ടർമാർ പങ്കു​െവച്ചു. മരണകാരണം സംബന്ധിച്ച വിശദ റിപ്പോർട്ട് വരുംമു​െമ്പയാണ് ഈ നിരീക്ഷണം.

കനത്ത ചൂടിനും പോഷകാഹാരക്കുറവിനും പുറമെ ആസ്​ബസ്​റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളിൽ താമസിക്കുന്നതാകാം അസുഖ കാരണമെന്ന്​ റിപ്പോർട്ടിലുണ്ട്​. ഇത്തരം വീടുകളിൽ രാത്രിയിലും മുറിക്കുള്ളിലെ താപനില കുറയാറില്ല. ഒരു വീട്ടിലും കൃത്യമായി റേഷൻ ലഭിച്ചിരുന്നില്ലെന്നു മാതാപിതാക്കൾ സമ്മതിച്ചതായി സംഘം വ്യക്തമാക്കി.

മരിച്ച കുട്ടികൾക്കു ജപ്പാൻജ്വരത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ്​ എടുത്തിരുന്നില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ വീഴ്​ച പറ്റിയതായി റിപ്പോർട്ടിലുണ്ട്​. മുസഫർപൂരിലെ 289 വീടുകളിലാണ് സംഘമെത്തിയത്. ഇതിൽ 280 കുടുംബങ്ങളും ദാരിദ്രരേഖക്ക്​​ താഴെയുള്ളവരാണ്​.

കുട്ടികളെ ചികിത്സിച്ച ശ്രീകൃഷ്​ണ മെഡിക്കൽ കോളജ്​ ആശുപത്രിയിലെയും എയിംസിലെയും ഡോക്​ടർമാർ ഉൾപ്പെട്ടതാണ്​ പഠനസംഘം. സ്വതന്ത്ര പഠനത്തി​​െൻറ ഭാഗമായാണ്​ സന്ദർശനം. അസുഖബാധക്ക്​ കാരണം മേഖലയിൽ സുലഭമായ ലിച്ചിപ്പഴം കഴിച്ചതാ​െണന്ന ആക്ഷേപം തള്ളുന്നതാണ്​ പഠന റിപ്പോർട്ട്​.


Tags:    
News Summary - Bihar Child Deaths May Be Linked To Their Asbestos Homes, Says Study- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.