Posted On
date_range Updated On
date_range മുസ്ലിംകൾ ഹോളി ദിവസം വീട്ടിലിരിക്കണമെന്ന് ബിഹാർ എം.എൽ.എയും
പട്ന: ഹിന്ദുക്കൾക്ക് തടസ്സമില്ലാതെ ഹോളി ആഘോഷിക്കാൻ അടുത്ത വെള്ളിയാഴ്ച മുസ്ലിംകൾ ജുമുഅക്ക് പള്ളിയിൽ പോകാതെ വീട്ടിലിരിക്കണമെന്ന് ബിഹാറിലെ ബി.ജെ.പി എം.എൽ.എ ഹരിഭൂഷൺ താക്കൂർ ബചൗൽ. കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യു.പിയിലെ സംഭൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡി.എസ്.പി) അനുജ് ചൗധരിയും ഇത്തരത്തിൽ അഭിപ്രായപ്പെട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അതേസമയം, ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ പ്രശ്നമൊന്നുമില്ലെന്നും ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും ആർ.ജെ.ഡി എം.എൽ.എയും മുൻ മന്ത്രിയുമായ ഇസ്റായിൽ മൻസൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.