സ്വകാര്യതക്ക്​ ഏറ്റവും വലിയ ഭീഷണി നിങ്ങളുടെ സ്​മാർട്ട്​ ഫോൺ തന്നെ-നന്ദൻ നിലേകനി

ന്യൂഡൽഹി:സ്​​മാർട്ട്​ ഫോണുകളാണ്​ വ്യക്​തി വിവരങ്ങളുടെ സുരക്ഷക്ക്​ ഏറ്റവും ഭീഷണിയെന്ന്​​ ഇൻഫോസിസ്​ സഹ സ്​ഥാപകനും യുണീക്​ െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ്​ ഇന്ത്യയുടെ മുൻ ചെയർമാനുമായ നന്ദൻ നിലേകനി. ആധാറും വ്യക്​തികളു​ടെ സ്വകാര്യതയുമായി ബന്ധ​െപ്പട്ടുള്ള സുരക്ഷാ പ്രശ്​നങ്ങളെ കുറിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന്​ നമുക്ക്​​ പുതിയ നിയമം ആവശ്യമാണ്​. എന്നാൽ പുതിയ നിയമം വേണമെന്നതിന്​ ആധാർ മാത്രം കാരണമാകുന്നുവെന്നത്​ അംഗീകരിക്കാനാകില്ല. ആധാർ വ്യക്​തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്​. എന്നാൽ ഏറ്റവും വലിയ സ്വകാര്യതാ ലംഘനം നടത്തുന്നത്​ സ്​മാർട്ട്​ ഫോണുകളാണെന്നും അദ്ദേഹം പറഞ്ഞു. 

കോടിക്കണക്കിന്​ ആളുകൾക്ക്​ സ്​മാർട്ട്​ ഫോണുകൾ ഉണ്ട്​. അവ നിങ്ങളുടെ സംഭാഷണങ്ങൾ റെക്കോർഡ്​ ​െചയ്യുന്നു. സന്ദേശങ്ങൾ വായിക്കുന്നു. നിങ്ങൾ എടുക്കുന്ന ചിത്രങ്ങൾ കാണുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു, നിങ്ങൾ നിൽക്കുന്ന സ്​ഥലം അതാതു സമയം കൃത്യമായി തിരിച്ചറിയുന്നു.  അതായത്​ 24 മണിക്കൂറും ഒരാൾ എവി​െടയാണെന്ന് മനസിലാക്കാനാകും. സ്​മാർട്ട്​ ഫോണി​​െൻറ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാ​െണങ്കിൽ ഒരാൾ മദ്യപിച്ചിട്ടുണ്ടോ എന്നു പോലും തിരിച്ചറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

രണ്ടാമ​െത്ത ഏറ്റവും വലിയ സ്വകാര്യതാ പ്രശ്​നം ഉദിക്കുന്നത്​ സി.സി.ടി.വി ക്യാമറകളാണ്​. ഇതിനൊന്നും കൃത്യമായ നിയമങ്ങളില്ല. മാളുകളിൽ,  റീ​െട്ടയിൽ ഷോപ്പുകളിൽ, എ.ടി.എമ്മുകളിൽ, ബസ്​സ്​റ്റാൻഡുകളിൽ, റെയിൽവേസ്​റ്റേഷനുകളിൽ, വിമാനത്താവളങ്ങളിൽ, ഹോട്ടലുകളിൽ എല്ലാം നിങ്ങൾ സി.സി.ടി.വി നിരീക്ഷണത്തിലാണ്​. ഇപ്പോൾ മുഖം മനസിലാക്കാനുള്ള സംവിധാനം ഉൾപ്പെടുന്ന സി.സി.ടി.വി കാമറകൾ ലഭ്യമാണ്​​. 

മൂന്നാമത്​ ഇൻറർനെറ്റ്​ കമ്പനികളും അവയുടെ വിവരശേഖരണവുമാണ്​. ഇന്ത്യൻ നിയമത്തിൽ ആവശ്യപ്പെടാത്ത വിവരങ്ങൾ പോലും ഇന്ത്യക്കാർ കമ്പനികൾക്ക്​ നൽകേണ്ടി വരുന്നു. അവ വിദേശ സർക്കാറുകളുമായി പങ്കുവെക്ക​െപ്പടുന്നുമുണ്ട്​. വിദേശരാജ്യങ്ങളുമായി വിവരം പങ്കുവെക്കുന്നത്​ ഇന്ത്യൻ സർക്കാറുമായി പങ്കു​െവക്കുന്നതിനേക്കാൾ അപകടകരമാണ്​.  പലതരത്തിൽ സ്വകാര്യ വിവരങ്ങൾ നമ്മൾ പ്രസിദ്ധപ്പെടുത്തുന്നു. സ്വകാര്യ വിവരങ്ങളുടെ സുനാമി ത​െന്നയാണ്​ നമുക്ക്​ ചുറ്റും. അവയുണ്ടാക്കുന്ന പ്രശ്​നങ്ങളൊന്നും ആധാർ കൊണ്ടുണ്ടാകില്ല. സ്വകാര്യതാ സംരക്ഷണ നിയമം കൂടി ​െകാണ്ടുവന്നാൽ ആധാർ ആ നിയമത്തിനു കീഴിലാകുമെന്നും നന്ദൻ നിലേകനി പറഞ്ഞു. സെൽഫോൺ ഉണ്ടാക്കുന്ന സുരക്ഷാ പ്രശ്​നങ്ങളൊന്നും ആധാറുകൊണ്ടുണ്ടാകുന്നില്ലെന്നും നന്ദൻ നിലേകനി കൂട്ടിച്ചേർത്തു.  

Tags:    
News Summary - The biggest privacy risk is your smartphone: Nandan Nilekani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.