പുണെ: മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപത്തിെൻറ ദൃക്സാക്ഷിയായ ദലിത് പെൺകുട്ടിയുടെ മരണം ആത്മഹത്യയെന്ന് പൊലീസിെൻറ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച കാണാതായ പൂജ സാകേത് എന്ന 19കാരിയുടെ മൃതദേഹമാണ് ഞായറാഴ്ച കിണറ്റിൽ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിൽ നടന്ന ദലിതർക്കെതിരായ അക്രമത്തിൽ പൂജയുടെ വീടും കത്തിച്ചിരുന്നു. വീട് തീവെച്ചവർക്കെതിരായ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൂജക്കുമേൽ ഭീഷണിയും സമ്മർദവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു.
വീട് പുനർനിർമിക്കാനുള്ള നഷ്ടപരിഹാരം വൈകുന്നതിനെ തുടർന്നുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനയനുസരിച്ചാണ് ആത്മഹത്യയെന്ന നിഗമനത്തിലെത്തിയതെന്ന് പുണെ റൂറൽ എസ്.പി സുവെസ് ഹഖ് പറഞ്ഞു. എത്രയും വേഗം നഷ്ടപരിഹാരം നൽകാമെന്ന് കലക്ടർ ഉറപ്പുനൽകിയിരുന്നതായും എസ്.പി പറഞ്ഞു. 12ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു പൂജ.
കുടുംബത്തിെൻറ പരാതിയിൽ ഒമ്പതു പേർക്കെതിരെ കേസെടുത്തു. ഇവരിൽ രണ്ടു യുവാക്കൾ, പൂജയുടെ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമാണ പ്രവർത്തനം നടത്തിയതിനെച്ചൊല്ലി പെൺകുട്ടിയുമായി തർക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 1818ൽ ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനിയും മറാത്തികളും തമ്മിൽ നടന്നതാണ് കൊറേഗാവ് യുദ്ധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.