ഭീമ കൊറേഗാവ്​​: ദലിത്​ ചിന്തകൻ പ്രഫ. കെ സത്യനാരായണക്ക്​ എൻ.ഐ.എയുടെ ഹാജരാകൽ നോട്ടീസ്​

മഹാരാഷ്ട്ര: ഭീമാ കൊറേ​ഗാവ്​ കേസുമായി ബന്ധ​പ്പെട്ട്​  ദലിത് ചിന്തകനും ആക്റ്റിവിസ്​റ്റുമായ പ്രഫസർ കെ. സത്യനാരായണക്ക്​ ഹാജരാകൽ നോട്ടീസ്​ അയച്ച്​ എൻ.​െഎ.എ.​ സെപ്​തംബർ ഒമ്പതിന്​ എൻ.ഐ.എയുടെ മുംബൈ ഓഫീസിൽ ചോദ്യംചെയ്യലിന്​ ഹാജരാകണമെന്നാണ്​ നോട്ടീസിൽ പറയുന്നത്​.

മുതിർന്ന മാധ്യമപ്രവർത്തകനും വരവര റാവുവി​െൻറ മരുമകനുമായ കെ.വി കർമനാഥിനും ഹാജരാകൽ നോട്ടീസ്​ അയച്ചിട്ടുണ്ട്​. കർമനാഥിനോടും ബുധനാഴ്​ച ഹാജരാകാനാണ്​ എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്​.

ഹൈദരാബാദ്​ ഇ.എഫ്​.എൽ യൂനിവേഴ്​സിറ്റിയിലെ പ്രഫസറായ സത്യനാരായണ കവി വരവരറാവുവി​െൻറ മരുമകനാണ്​. ഭീമ കൊറോഗാവ്​ സംഭവത്തിൽ വരവര റാവുവി​െൻറ അറസ്​റ്റിനെ തുടർന്ന് 2018 ആഗസ്​റ്റിൽ സത്യനാരായണ​യുടെ വീട്​ റെയ്​ഡ്​ ചെയ്യുകയും അക്രമ സംഭവത്തിൽ പങ്കുണ്ടെന്ന്​ ആരോപിച്ച്​ പൂനെ പൊലീസ്​ അദ്ദേഹത്തെ അറസ്​റ്റു ചെയ്യുകയും ചെയ്​തിരുന്നു.

വരവര റാവുമായി ബന്ധമുണ്ടെന്ന പേരിൽ മരുമക്കളായ തങ്ങളെ അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്ന്​ സത്യനാരായണ പ്രതികരിച്ചു. ഭീമ കൊറേഗാവ്​ സംഭവവുമായി തനിക്ക്​ യാതൊരുവിധ ബന്ധവുമി​െല്ലന്ന്​ നേരത്തെ വ്യക്തമാക്കിയതാണ്​. സാമൂഹിക നീതിക്കായി പ്രവർത്തിക്കുന്നവരെ വേട്ടയാടുന്നത്​ അവസാനിപ്പിക്കണമെന്നും പ്രഫ. സത്യനാരായണ ആവശ്യപ്പെട്ടു.  നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന വരവര റാവുവി​െൻറ ആരോഗസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണെന്നും സത്യനാരായണ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.